500 വർഷങ്ങൾക്കു ശേഷം മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ട്രോൺഡ്ഹൈം രൂപത

500 വർഷങ്ങൾക്കു ശേഷം ഒരു കത്തോലിക്കാ മെത്രാഭിഷേകത്തിനു സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് നോർവേയിൽ ട്രോൺഡ്ഹൈം രൂപത. കഴിഞ്ഞ വർഷം ട്രോൺഡ്ഹൈം രൂപതയുടെ മെത്രാനായി നിയുക്‌തനായ റവ. ഡോ. അരിക് വാർദോയുടെ മെത്രാഭിഷേകം വരുന്ന ഒക്ടോബർ മാസം മൂന്നാം തീയതിയാണ് നടക്കുക.

പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് 500 വർഷങ്ങൾക്കു ശേഷം ആദ്യമായി ആണ് ഒരു കത്തോലിക്ക മെത്രാഭിഷേകം ഇവിടെ നടക്കുന്നത്. നോർവേ സ്വദേശിയായ ഡോ. അരിക് വാർദോ ട്രാപ്പിസ്റ്റ് സന്യാസ സമൂഹത്തിലെ അംഗമാണ്. ഇംഗ്ലണ്ടിലെ ലീസ്റ്റർ ഷെയർ ആശ്രമത്തിന്റെ നേതൃത്വം വഹിക്കുകയാണ് നാല്പത്തിയാറുകാരനായ ഇദ്ദേഹം. റവ. ഡോ. അരിക് വാർദോ തന്റെ ഇരുപത്തിയാറാമത്തെ വയസിലാണ് കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കടന്നുവരുന്നത്. 2011 ജൂലൈ 16 -ന് ആണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളായ കത്തോലിക്കരും തദ്ദേശീയരായ ആളുകളും ഉൾപ്പെടെ 15000 -ലേറെ അംഗങ്ങൾ ഉണ്ട്  ട്രോൺഡ്ഹൈം രൂപതയിൽ. കോവിഡ് രോഗബാധയുടെ സാചര്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകൾ നീട്ടിവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.