മോൺ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ടൂറ രൂപതയുടെ സഹായമെത്രാൻ

മേഘാലയായിലെ ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ മോൺ. ജോസ് ചിറയ്ക്കൽ അയിരൂക്കാരനേ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ് അദ്ദേഹം.

1987 ഡിസംബർ 29-നാണു ടൂറ രൂപതയ്ക്കുവേണ്ടി ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് 1995-ൽ റോമിലെ ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ നിന്നും കാനോൻ നിയമത്തിൽ ഡോക്‌ടറേറ്റ്‌ നേടി. തുടർന്ന് വിവിധ പള്ളികളിൽ അസി. വികാരിയായി സേവനമനുഷ്ടിച്ച അദ്ദേഹം, ദാലു സേക്രട്ട് ഹാർട്ട് സ്കൂളിന്റെ ഹെഡ്മാസ്റ്ററായും ടൂറ സെന്റ് പീറ്റേഴ്സ് മൈനർ സെമിനാരി റെക്ടറായും രൂപതയുടെ പ്രൊക്കുറേറ്ററായും ചാൻസിലറായും സേവനം ചെയ്തു.