റവ. ഡോ. തോമസ് കൊല്ലംപറമ്പിൽ വത്തിക്കാനിലെ സിനഡിന്റെ ദൈവശാസ്ത്ര സമിതി അംഗം

ബാംഗ്ളൂർ ധർമ്മാരാം വിദ്യാക്ഷേത്രത്തിലെ റവ. ഡോ. തോമസ് കൊല്ലംപറമ്പിൽ സിഎംഐ, വത്തിക്കാനിൽ 2021 ഒക്ടോബറിൽ ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ദൈവശാസ്ത്ര സമിതിയിൽ ഇന്ത്യയിൽ നിന്നുള്ള അംഗമായി നിയമിതനായി.

വത്തിക്കാനിലെ അന്തർദേശീയ ദൈവശാസ്ത്ര സമിതിയിൽ ഇതിനോടകം പ്രവർത്തിച്ചിട്ടുള്ള ഫാ. തോമസ്, അന്തർദേശീയ പ്രസിദ്ധനായ ദൈവശാസ്ത്രഞ്ജനും ഗ്രന്ധകർത്താവുമാണ്. 22 അംഗങ്ങളുള്ള സിനഡിന്റെ ദൈവശാസ്ത്ര സമിതിയിലെ ഏഷ്യയിൽ നിന്നുള്ള മറ്റ് അംഗങ്ങൾ, ഫാ. വിമൽ തിരിമണ്ണ (ശ്രീലങ്ക), പ്രഫ. എസ്തേല്ല പടീലാ (ഫിലിപ്പീൻസ്) എന്നിവരാണ്.

സിനഡിന്റെ വിഷയം “സിനഡാലിയ തിരുസഭ: കൂട്ടായ്‌മ, പങ്കുചേരൽ, സുവിശേഷ ദൗത്യം” എന്നതാണ്. കത്തോലിക്കാ സഭയുടെ രൂപതാതലം, പ്രാദേശിക തലം, ദേശീയ തലം, അന്തർദേശീയ തലം എന്നീ നിലകളിലുള്ള ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും ഈ സിനഡ് കാരണമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.