ആഗോള യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് സഹായമായി ആപ്പ്

2019 ലെ ആഗോള യുവജന സമ്മേളനത്തിൽ സാങ്കേതികവിദ്യകൾക്ക് മുഖ്യ പങ്കുതന്നെയുണ്ട്. അതുകൊണ്ട് തന്നെ സമ്മേളനം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ ലോക യുവജന സമ്മേളനത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ പുറത്തിറക്കി.

ഒറ്റ ക്ലിക്ലിൽ തങ്ങൾക്കുവേണ്ട എല്ലാ വിവരങ്ങളും ആപ്പിൽ നിന്ന് തീർത്ഥാടകർക്ക് ശേഖരിക്കാം. പ്രധാന പരിപാടികളുടെയും ആഘോഷങ്ങളുടെയും സമയ വിവരങ്ങൾ, റസ്റ്റോറന്റുകൾ, ഗതാഗത സംവിധാനങ്ങൾ തുടങ്ങി ഏത് വിവരവും ആപ്പിലൂടെ അറിയാൻ സാധിക്കും. യുവജന സമ്മേളനവുമായി ബന്ധപ്പെട്ട ഗാനങ്ങൾ കേൾക്കുന്നതിനും സമ്മേളന വേദിയിൽ നിന്നുള്ള തത്സമയ വാര്‍ത്തകൾ അറിയുന്നതിനുമായി  റേഡിയോ സൗകര്യവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്.

കത്തോലിക്കാ പഠനങ്ങൾ നടക്കുന്ന സ്ഥലവും അവിടേയ്ക്ക് എത്താനുള്ള റൂട്ട് മാപ്പും ആപ്പിൽ ലഭ്യമാണ്. സംശയ നിവാരണത്തിനായി അടിയന്തര ഫോൺ നമ്പറുകളും ഇമെയിൽ അഡ്രസുകളും വിവിധ ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.