പാക്കിസ്ഥാനിൽ പുതിയ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ നിയമിതനായി

ലാഹോറിലെ ആർച്ചുബിഷപ്പ് ആയിരിക്കുന്ന സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ, മുൾട്ടാൻ രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ ആയി ചുമതലയേൽക്കും. ഒരു പുതിയ ബിഷപ്പിനെ നിയമിക്കുന്നതു വരെയാണ് അദ്ദേഹം ഈ ചുമതലയിൽ തുടരുകയെന്ന് ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് സഖിയ എൽ-കാസിസ് അറിയിച്ചു.

ലാഹോറിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ വച്ച് സ്റ്റാഫും വൈദികരും സന്യാസിനികളും ഏപ്രിൽ 12 -ന് ആർച്ചുബിഷപ്പ് ഷായ്ക്ക് പൂച്ചെണ്ടുകൾ നൽകി സ്വാഗതം ചെയ്തു. ഒരേ സമയം രണ്ട് രൂപതകൾ നയിക്കേണ്ട ഉത്തരവാദിത്വം ഇപ്പോൾ അദ്ദേഹത്തിനുണ്ട്.

“ഒരു പുതിയ ബിഷപ്പിനെ നിയമിക്കുന്നതുവരെ ഈ ഉത്തരവാദിത്വം ഞാൻ ആത്മാർത്ഥമായി നിറവേറ്റുന്നതിനായി നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു” – ആർച്ചുബിഷപ്പ് ഷാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.