നേപ്പാളില്‍ ജസ്യൂട്ട് സഭ സ്‌കൂള്‍ പുനര്‍നിര്‍മ്മിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന വിദ്യാലയം ജസ്യൂട്ട് സഭ പുനര്‍നിര്‍മ്മിച്ചു നല്‍കി. ദോലക്കയിലെ ശ്രീ ഹലേശ്വവര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി അധികൃതര്‍ക്ക് കൈമാറിയത്. നേപ്പാളില്‍ ഏഴ് വിദ്യാലയങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു.  കാഠ്മണ്ഡുവില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

നേപ്പാളിലെ ജസ്യൂട്ടു സഭാംഗങ്ങളായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ജസ്യുട്ട് സോഷ്യല്‍ ഇന്‍സ്റ്റിറ്റുട്ട് ചെയര്‍മാന്‍ ഫാ. ബോണിഫെയ്‌സ്, ഡയറക്ടര്‍ ഫാ. റോയ് സെബാസ്റ്റിയന്‍, ഫാ. അരുള്‍ ആനന്ദം എന്നിവര്‍ സ്‌കൂള്‍ കൈമാറ്റച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.  നാല് വിദ്യാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ നേപ്പാളിലുള്ള ജസ്യൂട്ട് സഭ മുമ്പും സഹായിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.