കോവിഡ് മഹാമാരി കുഞ്ഞുങ്ങളിൽ ഏൽപിക്കുന്ന മാനസികാഘാതത്തെക്കുറിച്ച് ‘സേവ് ദ ചിൽഡ്രൻ’ സംഘടന

കോവിഡ് മഹാമാരി മൂലമുണ്ടായ ലോക്ക് ഡൌണ്‍ മൂലം കുട്ടികളില്‍ മാനസികാഘാതം വര്‍ദ്ധിച്ചുവെന്ന് ‘സേവ് ദ ചിൽഡ്രൻ’ എന്ന അന്താരാഷ്ട്ര സംഘടന. ഒക്ടോബർ പത്തിന് ആചരിക്കുന്ന ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഈ സംഘടന പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഈ വെളിപ്പെടുത്തൽ.

നീണ്ടകാലത്തെ ലോക്ക് ഡൌണിനു ശേഷം കുട്ടികളിൽ വിഷാദരോഗം, ഉൽക്കണ്ഠ തുടങ്ങിയവ വർദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദ്യാലയങ്ങൾ അടച്ചിട്ട നാളുകളിലെ കുട്ടികളിൽ 96 ശതമാനത്തിനും മാനസികപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സേവ് ദ ചിൽഡ്രൻ എന്ന അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തി. അതിനാൽ മാനസികാരോഗ്യവും കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള മനശാസ്ത്രവും സാമൂഹ്യവുമായ സഹായവും അവരുടെ അവകാശവും അവ ദേശീയ ആരോഗ്യസേവനത്തിൽ ഉൾപ്പെടുത്തേണ്ടതുമാണെന്ന് അംഗീകരിക്കാൻ ഈ സംഘടന സർക്കാരുകളോട് ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.