അഭയാർഥികളുടെ പ്രയാണത്തിലേക്ക് വെളിച്ചം വീശി ദേശീയ കുടിയേറ്റ വാരം

യു എസ് ബിഷപ്പ് കോൺഫ്രൻസ് ആഹ്വാനം ചെയ്ത ദേശീയ കുടിയേറ്റ വാരം അനേകം കുടിയേറ്റക്കാരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്നു. “പല യാത്രകൾ, ഒരു കുടുംബം” എന്ന വിഷയത്തെ കേന്ദ്രീകരിച്ചു ആചരിക്കുന്ന കുടിയേറ്റവാരം വീടുവിട്ടു പോകേണ്ടി വരുന്ന അനേകരുടെ അനുഭവത്തെ ഉയർത്തിക്കാട്ടുന്നു. ജനുവരി 7 മുതൽ 13 വരെ നടക്കുന്ന വാരാചരണത്തിനു ചുക്കാൻ പിടിക്കുന്നത് കാരിത്താസ് ഇന്റർനാഷണൽ ആണ്.

ലോകത്താകമാനമായി ഏകദേശം 60 മില്യൺ ആളുകൾ അവരുടെ വീടുകളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ കുടിയേറ്റങ്ങൾക്കായി ഉള്ള ബിഷപ്പുമാരുടെ കമ്മിറ്റി ചെയർമാൻ ബിഷപ്പ് ജോ വാസ്ക്വേസ്, കത്തോലിക്കരെ കുടിയേറ്റക്കാരുടെ കഷ്ടതകളെ  കുറിച്ച് ബോധവൽക്കരിക്കാൻ കഴിയും എന്നും അങ്ങനെ അവരുടെ പ്രതിസന്ധികളിൽ വിശ്വാസികളെ പങ്കുചേർക്കാം എന്നും പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ 50 വർഷമായി ബിഷപ്പുമാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാരാചരണം സഭയ്ക്കിടയിലെ വംശീയമായ വൈവിധ്യത്തെക്കുറിച്ചും സഭ എങ്ങനെയാണു കുടിയേറ്റക്കാരെ സംരക്ഷിച്ചതെന്നും കത്തോലിക്കരെ പഠിപ്പിക്കുന്നു. ഈ വർഷത്തെ ദേശീയ മൈഗ്രേഷൻ വാരത്തിന്റെ ഭാഗമായി അമേരിക്കയിലെ കത്തോലിക്കാ സർവകലാശാല സംഘടിപ്പിക്കുന്ന കുടിയേറ്റ ബോധവത്കരണ പരിപാടിയിൽ ബിഷപ്പുമാർ പങ്കെടുക്കും. കൂടാതെ കുടിയേറ്റ ക്കാരുടെ വിവിധ പ്രശ്നങ്ങളെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനാവശ്യമായ ചർച്ചകളും മറ്റും സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.