‘ദാനത്തില്‍ ഒന്നുചേര്‍ന്ന്’; വൈദികര്‍ക്കായുള്ള സംഭാവനയുടെ 33 ാമത്തെ ദേശീയ ദിനം ഇറ്റലിയില്‍ ആചരിച്ചു

ഇറ്റലിയിലെ 26,000 ഇടവകകള്‍ സെപ്റ്റംബര്‍ 19, ഞായറാഴ്ച രൂപതാവൈദികരെ സഹായിക്കാനുള്ള ധനശേഖരണത്തിനുള്ള ദേശീയദിനം ആചരിച്ചു. ഈ സംരംഭം ആരംഭിച്ചിട്ട് 33 ാമത്തെ വാര്‍ഷികമാണിത്. നമ്മുടെയിടയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ക്ക് നന്ദി പറയാനുദ്ദേശിച്ചും അവരുടെ ദൗത്യത്തിലും ജോലിയിലും അവരെ പിന്തുണക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ ദിനമെന്നും ഇറ്റാലിയന്‍ മെത്രാന്‍സമിതി വെളിപ്പെടുത്തി.

പുരോഹിതന് തന്റെ ചുമതല നിര്‍വ്വഹിക്കാനും മാന്യമായ ജീവിതം നയിക്കാനും പിന്തുണ ആവശ്യമാണ് എന്ന് കത്തോലിക്കാ സഭക്കായുള്ള സാമ്പത്തിക സഹായ പ്രചാരകസേവനം നടത്തുന്ന മാസ്സിമോ മോണ്‍സിയോ കൊംപാഞ്ഞോണി അറിയിച്ചു. അതിനാല്‍ സംഭാവനകള്‍ എന്നത്, വിദൂരത്തും നമ്മുടെയിടയിലുമുള്ള വൈദികരെ സഹായിക്കുന്നതില്‍ വിശ്വാസികളായ നാം വഹിക്കുന്ന പങ്കാണ്.

കോവിഡിനാല്‍ തകര്‍ന്നുകൊണ്ടിരുന്ന സ്വന്തം സമൂഹങ്ങളെ ഒരുമിപ്പിച്ചു നിറുത്താനും മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും പ്രതിസന്ധി നേരിടാനുള്ള പദ്ധതികള്‍ തയ്യാറാക്കി, ദരിദ്രരെ സേവിക്കുന്നതും തുടരുന്ന വൈദികരെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തരത്തില്‍ സംഭാവനകള്‍, പങ്കുവയ്ക്കലിന്റെയും പങ്കുചേരലിന്റെയും അടയാളവും ഒരോരുത്തര്‍ക്കും രൂപതാ വൈദികരെ സഹായിക്കാനുള്ള ഉത്തരവാദിത്വത്തെ സഹായിക്കാന്‍ ഉതകുന്ന ഒരു മാര്‍ഗ്ഗവുമാണ് – അദ്ദേഹം തുടര്‍ന്നു. ഈ തത്വങ്ങള്‍ മുന്‍നിറുത്തിയാണ് ഇത്തരം സംഭാവനകളുടെ ശീര്‍ഷകം ‘വൈദികരോടൊന്നിച്ച്’ എന്നതില്‍ നിന്ന് ‘ദാനത്തില്‍ ഒന്നുചേര്‍ന്ന്’ എന്നാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദികരെ സഹായിക്കുന്നതിനുദ്ദേശിച്ചുള്ള കേന്ദ്രസംവിധാനം, ഇറ്റലിയിലെ അജപാലന പ്രക്രിയയില്‍ ഏകീകൃതമായ രീതിയിലുള്ള ഈ സഹായം 227 രൂപതകളിലായി 33,000 രൂപതാ വൈദികര്‍ക്കും ദരിദ്രരാഷ്ട്രങ്ങളില്‍ പ്രേഷിതദൗത്യം നിര്‍വ്വഹിക്കുന്ന 300 ഓളം വൈദികര്‍ക്കും 3000 പ്രായമുള്ള രോഗികളായ വൈദികര്‍ക്കും സഹായമാകുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.