ദേശീയ ബൈബിൾ വാരാചരണം നിയമവിധേയമാക്കാൻ അമേരിക്ക

അമേരിക്കയിലെ കൃതജ്ഞതാ വാരാചരണം ഈ വർഷം ദേശീയ ബൈബിൾ വാരമായി ആചരിക്കണമെന്ന ആവശ്യവുമായി വിസ്‌കോൺസിൻ സെനറ്റിൽ റിപ്പബ്ലിക്കൻ നേതാക്കന്മാർ. 15 റിപ്പബ്ലിക് നേതാക്കന്മാരാണ് നവംബർ മാസത്തിലെ അവസാനത്തെ ആഴ്ച ദേശീയ ബൈബിൾ വാരമായി ആചരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

മുൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റാണ് 1941ൽ നാഷണൽ ബൈബിൾ വാരാചരണം പ്രഖ്യാപിച്ചത്. പിന്നീട് എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും എല്ലാവർഷവും ഇത് കൃതജ്ഞതാവാരമായി പ്രഖ്യാപിക്കുകയും ചെയ്തു. കൃതജ്ഞതാ വാരാചരണം 78 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, ദൈവവചനം നമുക്ക് നൽകിയതിനെ സ്മരിക്കാനും ബഹുമാനിക്കാനുമുള്ള അവസരമായി കണ്ട് 2019 ൽ ഇത് ബൈബിൾ വാരമായി ആചരിക്കണം എന്ന് റിപ്പബ്ലിക്കൻ നേതാക്കന്മാർ ആവശ്യപ്പെട്ടു.

ബൈബിൾ വായിക്കാനും മനസ്സിലാക്കാനും പ്രോത്സാഹനം നൽകുന്നതാണ് ഇത്തരത്തിലുള്ള ആചരണം. സഭയിൽ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ അംഗങ്ങളായതിനാൽ നാളെ വോട്ടെടുപ്പ് നടത്തുന്ന പ്രമേയം പാസാക്കുമെന്നുമാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.