മ്യാന്മര്‍ ക്രൈസ്തവര്‍ മിസോറാമിലേയ്ക്ക് അഭയാര്‍ത്ഥികളായി എത്തുന്നു

പട്ടാളഭരണത്തിന്റെ അടിച്ചമര്‍ത്തിലില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാനായി മ്യാന്മറിലെ ജനത, അതിര്‍ത്തിയായ ഇന്ത്യയിലെ മിസോറാമിലേയ്ക്ക് കുടിയേറുന്നു. ഈ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രൈസ്തവരുമാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. മ്യാന്മറിലെ ജനതയ്ക്ക് ഇവരുമായി അടുത്ത ബന്ധവുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഇവര്‍ മിസോറാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതും. നിലവില്‍ 16,000 മ്യാന്മര്‍ അഭയാര്‍ത്ഥികള്‍ മിസോറാമിലുണ്ടെന്ന് സംസ്ഥാനം ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു. ദിനംപ്രതി അഭയാര്‍ത്ഥികളുടെ എണ്ണം പെരുകിവരുന്നതായും കണക്കുകള്‍ പറയുന്നു.

മ്യാന്മറിലെ ഓരോ നേതാവിന്റെയും ഹൃദയത്തോടു സംസാരിക്കാന്‍ നമ്മുടെ സ്വര്‍ഗ്ഗീയ അമ്മയോട് അപേക്ഷിക്കാം. അതിലൂടെ അവര്‍ക്ക് സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂട്ടായ്മയുടേയും പാതയിലൂടെ മുന്നേറാനുള്ള ധൈര്യം ലഭിക്കുമാറാകട്ടെ എന്ന് മ്യാന്മറില്‍ സംഘര്‍ഷം രൂക്ഷമായ സമയങ്ങളിലെല്ലാം ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. മ്യാന്മറില്‍ ക്ലേശമനുഭവിക്കുന്ന കത്തോലിക്കരോട് സഭയുടെ സാന്നിധ്യമറിയിച്ചുകൊണ്ട് റോമില്‍ താമസിക്കുന്ന മ്യാന്മറുകാരോടൊപ്പം ഫ്രാന്‍സിസ് പാപ്പാ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.