എന്റെ ആദ്യകുർബാന സ്വീകരണ പ്രാർത്ഥന

ആദ്യ കുർബാന സ്വീകരണത്തിനായി ഒരുങ്ങുന്ന ധാരാളം കുട്ടികളുണ്ട് നമ്മുടെ വീടുകളിലും ഇടവക സമൂഹത്തിലും. ഈശോയെ ആദ്യമായി സ്വീകരിക്കുന്ന നിമിഷത്തിനായി ഒരുങ്ങുന്ന കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കാവുന്ന ഒരു ചെറിയ പ്രാർത്ഥന ഇതാ.

“ഈശോയേ, ഞാൻ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിക്കുന്ന ഇന്നേ ദിവസം, അങ്ങേ സന്നിധിയിൽ കൂപ്പിയ കരങ്ങളോടെ പ്രാർത്ഥിക്കുന്നു.

എന്റെ പ്രിയ ഈശോയെ, ഞാൻ വളരുന്നത് നോക്കുകയും എനിക്ക് ആവശ്യമുള്ളത് എല്ലാം പഠിപ്പിച്ചു തരുകയും ചെയ്യണമെന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുകയാണ്. തിന്മ നിറഞ്ഞ എല്ലാ കാര്യങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കുകയും എന്റെ മനസിനെ നന്മ കൊണ്ട് നിറയ്ക്കുകയും ചെയ്യേണമേ. എന്റെ ജീവിതത്തിൽ എനിക്ക് തെറ്റുകൾ പറ്റിയാൽ, എന്നെ നേർവഴിക്കു നയിക്കുകയും തിരികെ അങ്ങയുടെ പക്കലേയ്ക്ക് കൊണ്ട് വരുകയും ചെയ്യേണമേ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.. ആമ്മേൻ.”