സീറോമലബാര്‍ ജനുവരി 9, ലൂക്കാ 13:23-30 – എന്റെ വാതില്‍

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കുവിന്‍ എന്നാണ് ഈശോ പറയുന്നത്. രക്ഷപ്രാപിക്കാനുള്ള വഴി അതാണ് – ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനം. ഓരോരുത്തര്‍ക്കും ഉള്ള ഇടുങ്ങിയ വാതില്‍ വ്യത്യസ്തമായിരിക്കും. എപ്പോഴും കുറ്റംപറയുന്ന ഒരുവനെ സംബന്ധിച്ച്, ഇടുങ്ങിയ വാതില്‍ എന്നാല്‍ നന്മപറയുക എന്നായിരിക്കും. സുഖലോലുപതയില്‍ ജീവിക്കുന്ന ഒരുവന്റെ ഇടുങ്ങിയവാതില്‍ പരിത്യാഗത്തിന്റെ ജീവിതമായിരിക്കും. എല്ലാ സമയവും പ്രവര്‍ത്തനങ്ങള്‍ മാത്രമായി നടക്കുന്ന ഒരാളുടെ ഇടുങ്ങിയ വാതില്‍, പ്രാര്‍ത്ഥനയിലേയ്ക്ക് പിന്തിരിയുന്നതായിരിക്കും. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നവനാണ് രക്ഷ. ഇടുങ്ങിയ വാതില്‍ എല്ലാവര്‍ക്കും ഉള്ള സാധ്യതയാണ്. എന്നെ സംബന്ധിച്ച ഇടുങ്ങിയ വാതില്‍ ഏതാണ്? എന്താണ്?
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.