
ബംഗ്ലാദേശിൽ ക്രിസ്ത്യൻ കുടുംബത്തിന് നേരെ മുസ്ലീംങ്ങളുടെ ആക്രമണം. ക്രിസ്ത്യാനികളുടെ വസ്തു തട്ടിയെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന ആക്രമണത്തിൽ ക്രിസ്ത്യൻ കുടുംബത്തിലെ കുട്ടികൾക്കും മറ്റു അംഗങ്ങൾക്കും മർദ്ദനമേറ്റു. സരക്ദംഗ എന്ന ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്.
സരക്ദംഗ ഗ്രാമത്തിൽ രണ്ടു ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് ഉള്ളത്. ബാക്കി ഉള്ളതെല്ലാം മുസ്ലിം കുടുംബംങ്ങൾ ആണ്. അതിനാൽ തന്നെ ക്രൈസ്തവരെ ഈ ഗ്രാമത്തിൽ നിന്നും പുറത്താകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടും അതിൽ നടപടി സ്വീകരിക്കുവാൻ അവർ തയ്യാറായില്ല. പകരം പണം ചോദിക്കുകയായിരുന്നു.
കൂടാതെ ഇവരുടെ മൺ വീട് തകർക്കുകയും ഭക്ഷ്യവസ്തുക്കൾ മോഷ്ടിക്കുകയും ചെയ്തു. ഈ ഭൂമി തങ്ങളുടെ പൂർവികരുടേതാണെന്നും മുസ്ലിങ്ങൾ ഈ ഭൂമിക്കടുത്ത് അൽപം സ്ഥലം വാങ്ങുകയും തങ്ങളുടെ സ്ഥലം കൈക്കലാക്കുവാൻ ശ്രമിക്കുകയും ആയിരുന്നു എന്ന് ഭൂവുടമ സലീന ഭാസ്ക അറിയിച്ചു.