ക്രിസ്താനുഭവത്തിലേയ്ക്ക് നയിക്കുന്ന ഗാനങ്ങളുമായി ‘THE EVER LIVING GOD’

ക്രിസ്തീയതയുടെ ആഴങ്ങളിലേയ്ക്ക് കടന്നു ചെല്ലാൻ സഹായിക്കുന്ന ഒരു പിടി നല്ല ഗാനങ്ങളുമായി തയ്യാറായിക്കൊണ്ടിരിക്കുന്ന പുതിയ സംഗീത ആൽബം ആണ് ‘ദി എവർ ലിവിങ് ഗോഡ്’- എന്നും ജീവനുള്ളവൻ. അമിഗോസ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ബിനു മാനുവൽ, ബാബു ജോസഫ്, ജിജി വിൻസെന്റ് എന്നിവര്‍ നിർമ്മിച്ചിരിക്കുന്ന ഈ ആൽബം നവംബര്‍ നാലിന് റിലീസ് ചെയ്യും.

ഫാ. മാത്യൂസ് പയ്യപ്പിള്ളി, ഡെല്ലിഷ് വാമറ്റം, ഫാ. ആൻജോ കാരപ്പിള്ളി-
ഇവരുടെ സംഗീതത്തിൽ ഫാ. മാത്യു പാലാട്ടി, ഫാ. സാജു പൈനാടത്ത്, സാബു മണ്ണട, ഫാ. എബി നെടുംകളം, ഫാ. മിഖാസ് കൂട്ടുങ്കൽ, ബ്ര. റിൻസ് കടംതോടൻ, സി. ലീനാ ഗ്രേസ് SD, ഡെല്ലിഷ് വാമറ്റം എന്നിവരാണു ഇതിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കെസ്റ്റര്‍, ശ്രേയക്കുട്ടി, അഭിജിത്ത് കൊല്ലം, വില്‍സണ്‍ പിറവം, മെറിന്‍ ഗ്രിഗറി, മിഥില മൈക്കില്‍ തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം പുതുമുഖങ്ങളായ ഗായകരും ഈ ആൽബത്തിൽ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. പ്രദീപ് ടോം, സ്കറിയ ജേക്കബ്, വിന്നി വർഗീസ്, ടിനു അംബി – ഇവരുടേതാണ് ഇതിലെ ഓർക്കസ്‌ട്രേഷൻ.

ക്രിസ്താനുഭവത്തിലേയ്ക്ക് നയിക്കുന്ന ഗാനങ്ങളുമായി ഭക്തിഗാനാസ്വാദകർക്കായ്‌ തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ പുതിയ ആൽബം നവംബര്‍ മുതൽ കടകളിൽ ലഭ്യമായ്‌ തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.