വിശ്വാസത്തെ പ്രതി രക്തസാക്ഷിയായ പാക്കിസ്ഥാനി യുവാവിന്റെ മാതൃക പ്രകീര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ 

വേദനകളുടെയും വെറുപ്പിന്റെയും സമയത്തും ലോകത്തെ എങ്ങനെ സ്‌നേഹിക്കണം എന്ന് ജീവിതത്തിലൂടെ കാട്ടിത്തന്ന വ്യക്തിയാണ് ദൈവദാസന്‍ ഷഹബാസ് ഭാട്ടി എന്ന് ഫ്രാന്‍സിസ് പാപ്പാ. ഷഹബാസ് ഭാട്ടി മിഷന്‍ അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഷഹബാസിന്റെ രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിച്ചത്.

ന്യൂനപക്ഷ സമുദായങ്ങള്‍ക്കായുള്ള പാക്കിസ്ഥാന്‍ ക്യാബിനെറ്റ് മന്ത്രിയായിരുന്നു ഷഹബാസ് ഭാട്ടി. 2008 മുതല്‍ മരിക്കുന്നത് വരെ അദ്ദേഹം മാത്രമായിരുന്നു പാക്കിസ്ഥാന്‍ ക്യാബിനെറ്റിലെ ഏക ക്രിസ്ത്യന്‍ മന്ത്രി. അദ്ദേഹം ക്രിസ്ത്യാനിയായിരുന്നു എന്നതിനാലാണ് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായത്. 2011-ല്‍ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.

മന്ത്രിയായി ചാര്‍ജ് എടുത്ത നിമിഷം മുതല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഷഹബാസ്. യേശു എന്റെ ജീവിതത്തിന്റെ കേന്ദ്രമാണ്. അവിടുത്തെ സ്‌നേഹം പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുകയാണ് എന്ന് ഷഹബാസ് പ്രഖ്യാപിച്ചിരുന്നു. ഇത് മുസ്ലീം തീവ്രവാദികളില്‍ കടുത്ത അമര്‍ഷം ചെലുത്തിയിരുന്നു.

2011-ല്‍ കാറില്‍ യാത്ര ചെയ്യവെ അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടാവുകയും വെടിയേറ്റ് മരിക്കുകയുമായിരുന്നു ഷഹബാസ്. അദ്ദേഹത്തിന്റെ മാതൃക ഇന്ന് അനേകം ക്രിസ്ത്യാനികള്‍ക്ക് വെളിച്ചമേകുകയാണെന്നും പാക്കിസ്ഥാനിലെ വിശ്വാസികളെ പ്രതിസന്ധികളുടെ നടുവിലും പിടിച്ചുനില്‍ക്കുവാന്‍ പ്രചോദനം നല്‍കുന്നു എന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.