കത്തോലിക്കാ സന്യാസിനി ഗാബോണില്‍ കൊല്ലപ്പെട്ടു    

ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ കത്തോലിക്കാ സന്യാസിനി കൊല്ലപ്പെട്ടു. ഗാബോണിലെ ഹോളി മേരി സഭയിലെ അംഗമായ സിസ്റ്റര്‍ ലൈഡി ഒയാനെം ന്‍സൗഗെയെയാണ് ഇക്കഴിഞ്ഞ ഇരുപതാം തീയതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വീട്ടുകാര്‍  ഉപേക്ഷിച്ച പ്രായമായവരെ പരിചരിക്കുന്ന സെന്ററില്‍ സേവനം ചെയ്തു വരുകയായിരുന്നു ഈ സിസ്റ്റര്‍. മോഷണശ്രമമാണ് കൊലപാതകത്തിന്റെ പിന്നിലെന്ന് സംശയിക്കുന്നു. സിസ്റ്ററിന്റെ വാഹനവും മൊബൈൽ ഫോണുകളും മുറിയുടെ താക്കോലും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടിട്ടുണ്ട്. ആ ആശ്രമത്തിലെ തന്നെ ജീവനക്കാരനാണ് പ്രതി.

സിസ്റ്റര്‍ ലൈഡി ഒയാനെം യൂക്കരിസ്റ്റിക്ക് ഡെസ് ജ്യൂനെസ് (എം.ഇ.ജെ ഗാബോണ്‍) കൂട്ടായ്മയുടെ സ്ഥാപക കൂടിയായിരുന്നു. സഹോദരി ലിഡിയുടെ ആത്മാവിനായി പ്രാർത്ഥിക്കാൻ ലിബ്രെവില്ലിലെ ആർച്ച് ബിഷപ്പ് ബേസിൽ എംവി എംഗോൺ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു