സഭയ്ക്കും പുരോഹിതർക്കുമെതിരെ അർജന്റീനയിലെ കത്തീഡ്രലിൽ ചുവരെഴുത്തുകൾ

അർജന്റീനയിലെ കത്തീഡ്രൽ ഓഫ് ബ്യുണസ് അയേഴ്‌സിൽ സഭയ്ക്കും കത്തോലിക്കാ പുരോഹിതർക്കും ബൈബിളിനുമെതിരെ ചുവരെഴുത്തുകൾ നിറച്ച് ഒരു കൂട്ടം സാമൂഹികവിരുദ്ധർ. ഈസി ട്രിഗർ എന്നു വിളിക്കപ്പെടുന്ന ഇടതുസംഘടന നടത്തിയ മാർച്ചിന്റെ സമയത്താണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലാത്തതിനാൽ സാഹചര്യത്തിന്റെ ഗൗരവത്തെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് ദി റിലീജിയസ് റെസ്‌പെക്ട് നെറ്റ്വർക്ക് എന്ന സംഘടന പറഞ്ഞു. സഭയ്ക്കും പുരോഹിതർക്കും എതിരായുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുവാനും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായി രൂപം കൊണ്ട സംഘടനയാണ് ഇത്. പകർച്ചവ്യാധിയും നിലവിലുള്ള സാമ്പത്തിക-സാമൂഹിക ഉത്കണ്ഠയും മൂലം ഇതിനകം ക്ഷീണിതരായ അർജന്റീനിയൻ സമൂഹം മൂല്യങ്ങളുടെയും തത്വങ്ങളുടെയും സംരക്ഷണം ആവശ്യപ്പെടുകയും എല്ലാത്തരം ഭൗതികവും പ്രതീകാത്മകവുമായ പ്രവർത്തനങ്ങളെ കർശനമായി നിരസിക്കുകയും ചെയ്യുന്നു എന്നും സംഘടന കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.