ഫാ. സ്റ്റാൻ സ്വാമി വിസ്മയിപ്പിച്ച മനുഷ്യൻ, പ്രവർത്തനങ്ങളോട് വലിയ ബഹുമാനം: ബോംബെ ഹൈക്കോടതി

അന്തരിച്ച ജെസ്യുട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമി വിസ്മയിപ്പിച്ച മനുഷ്യനെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് വലിയ ബഹുമാനമുണ്ടെന്നും ബോംബെ ഹൈക്കോടതി. എൽഗർ പരിഷത് – മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് ഫാ. സ്റ്റാൻ സ്വാമി സമർപ്പിച്ച ജാമ്യഹർജിയിൽ അദ്ദേഹത്തിന്റെ മരണാനന്തരം വാദം കേൾക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

ജസ്റ്റീസുമാരായ എസ്.എ.എസ് ഷിൻഡെ, എൻ.ജെ ജമാദാർ എന്നിവരടങ്ങിയ ബെഞ്ചിൻേതാണ് നിരീക്ഷണം. ഈ മാസം അഞ്ചിന് ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യപേക്ഷ പരിഗണിച്ചതും ഇതേ ബെഞ്ചു ആയിരുന്നു. അപ്പോഴാണ് ഫാ. സ്റ്റാൻ സ്വാമി മരിച്ചതായി കോടതിയെ അറിയിച്ചത്. ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിന് ശേഷം ജുഡീഷറിക്കും ദേശീയ അന്വേഷണ ഏജൻസിക്കും എതിരെ ഉയർന്ന് വന്ന വിമർശനങ്ങളോട് പ്രതികരിച്ച കോടതി, വിചാരണ തുടങ്ങാൻ നിരവധി ആളുകൾ തടവറയിൽ കഴിയുന്നുണ്ടെന്നും ഇത് ഖേദകരമാണെന്നും ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.