മുകളേല്‍ മത്തായി – ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബപുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല കര്‍ഷക കുടുംബപുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു.

സംസ്ഥാനതലത്തില്‍ മാതൃകാ കര്‍ഷകകുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിട്ടാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുകളേല്‍ മത്തായി – ലീലാമ്മ ദമ്പതികളുടെ വിവാഹ സുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ച് 2017 മുതലാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകകുടുംബത്തിന് ഇരുപത്തി അയ്യായിരം (25,000/-) രൂപയും പ്രശംസാപത്രവും സമ്മാനിക്കും.

സുസ്ഥിര കൃഷിരീതിയോടൊപ്പം ജൈവകൃഷി അവലംബനവും മണ്ണ് – ജല – കൃഷി – പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളും ഇതര കാര്‍ഷിക സംരംഭകപ്രവര്‍ത്തനങ്ങളും പുരസ്കാരത്തിനായി പരിഗണിക്കുന്നതാണ്. കാര്‍ഷികവൃത്തിയില്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സഹകരണവും മുഖ്യമാനദണ്ഡമായിരിക്കും.

അപേക്ഷകര്‍ മൂന്ന് പേജില്‍ കവിയാത്ത വിവരണവും കൃഷിരീതികള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളും (ഫോട്ടോ – വീഡിയോ സഹിതം) അയയ്‌ക്കേണ്ടതാണ്. അപേക്ഷയോടൊപ്പം മറ്റ് പുരസ്‌ക്കാരങ്ങളുടെ വിശദാംശങ്ങളും ചേര്‍ക്കാവുന്നതാണ്. കൂടാതെ കുടുംബത്തിന്റെ ഫോട്ടോയും സമര്‍പ്പിക്കേണ്ടതാണ്.

എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബര്‍ 25. എന്‍ട്രികള്‍ അയക്കേണ്ടത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം പി.ഒ. – 686 630, കോട്ടയം, കേരള എന്ന വിലാസത്തില്‍ ആയിരിക്കണം.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 9744682133 എന്ന നമ്പരില്‍ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.