മോൺ. വെനസ്സ്ലായോ പാടില്ലയുടെ സ്മരണയിൽ മംഗോളിയ

തങ്ങളുടെ ആദ്യ ബിഷപ്പായ മോൺ. വെനസ്സ്ലായോ പാടില്ലയുടെ സ്മരണയിൽ മംഗോളിയയിലെ വിശ്വാസികൾ. 68 കാരനായ മോൺ. വെനസ്സ്ലായോ സെപ്റ്റംബർ 25 നു ആണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. കഴിഞ്ഞ 26 വർഷമായി മംഗോളിയൻ സഭയെ വിശ്വാസത്തിൽ കൈപ്പിച്ചിച്ചു നടത്തുന്നതിന് സുപ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു മോൺ. വെനസ്സ്ലായോ പാടില്ല.

ഫിലിപ്പീനോക്കാരനായ മോൺ. വെനസ്സ്ലായോ പാടില്ല 1992 ൽ ആണ് മംഗോളിയയിൽ എത്തുന്നത്. അന്നുതൊട്ട് മരിക്കുന്നത് വരെ അദ്ദേഹം ഇവിടെ തന്നെയായിരുന്നു. ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം വിശ്വാസികളെ നേർവഴിക്കു നടത്തുന്നതിനും അവരിലെ വിശ്വാസം ഉറപ്പിക്കുന്നതിനും അക്ഷീണം പ്രയത്നിച്ചിരുന്നു. മംഗോളിയയിൽ സഭയെ സുവിശേഷത്തിൽ ഉറപ്പിക്കുന്നതിനു അദ്ദേഹത്തിൻറെ സംഭാവനകൾ വളരെ നിർണായകമായിരുന്നു എന്ന് ഫിലിപ്പീൻസ് എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ വൈസ് പ്രസിഡണ്ട് പാബ്ലോ വിർജിലിയോ ഡേവിഡ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.