മോ​​​​ൺ. ക​​​​ച്ചി​​​​റ​​​​മ​​​​റ്റം അ​​​​വാ​​​​ർ​​​​ഡ് സമ്മാനിച്ചു

പാ​​​​ലാ: തി​​​​രു​​​​വ​​​​ല്ല രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്ന മോ​​​​ൺ. ജോ​​​​ൺ ക​​​​ച്ചി​​​​റ​​​​മ​​​​റ്റത്തിന്റെ പേരിലുള്ള അവാർഡ് വിതരണം ചെയ്തു.​​​​വ.​​​​ഡോ. സേ​​​​വ്യ​​​​ർ കൂ​​​​ട​​​​പ്പു​​​​ഴ​​​​യ്ക്കും റ​​​​വ.​​​​ഡോ. മാ​​​​ത്യു മ​​​​ഠ​​​​ത്തി​​​​ക്കു​​​​ന്നേ​​​​ലി​​​​നും മോ​​​​ൺ. ക​​​​ച്ചി​​​​റ​​​​മ​​​​റ്റ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ് പാല രൂപത മെത്രൻ മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് സ​​​​മ്മാ​​​​നി​​​​ച്ചു.

ബ​​​​ൽ​​​​ഗാ​​​മി​​​ലും ആ​​​​ഫ്രി​​​​ക്ക​​​യി​​​ലും പ്രേ​​​​ഷി​​​​ത​​​​വേ​​​​ല നി​​​​ർ​​​​വ​​​​ഹി​​​​ച്ച ഡോ. ​​​​ക​​​​ച്ചി​​​​റ​​​​മ​​​​റ്റം മി​​​ക​​​ച്ച സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​നും ക​​​​ഠി​​​​നാ​​​​ധ്വാ​​​​നി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നുവെന്ന് അവാർഡ് നൽകി കൊണ്ട് ബിഷപ്പ് പറഞ്ഞു.

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.തി​​​​രു​​​​വ​​​​ല്ല രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്ന മോ​​​​ൺ. ജോ​​​​ൺ ക​​​​ച്ചി​​​​റ​​​​മ​​​​റ്റം പു​​​​ന​​​​രൈ​​​​ക്യ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​നാ​​​​ളു​​​​ക​​​​ളി​​​​ൽ ചെ​​​​യ്ത സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നു മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ പറഞ്ഞു. പി​​​​ഴ​​​​ക് സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് പാ​​​​രീ​​​​ഷ്ഹാ​​​​ളി​​​​ൽ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഡോ. ​​​​സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ്, ഫാ. ​​​​കു​​​​രു​​​​വി​​​​ള തു​​​​ടി​​​​യം​​​​പ്ലാ​​​​ക്ക​​​​ൽ, ഡോ. ​​​​കെ.​​​​കെ. ജോ​​​​സ്, ആ​​​​ൻ​​​​സ​​​​മ്മ സാ​​​​ബു തെ​​​​ങ്ങും​​​​പ​​​​ള്ളി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. റ​​​​വ.​​​​ഡോ. സേ​​​​വ്യ​​​​ർ കൂ​​​​ട​​​​പ്പു​​​​ഴ​​​​യും റ​​​​വ.​​​​ഡോ. മാ​​​​ത്യു മ​​​​ഠ​​​​ത്തി​​​​ക്കു​​​​ന്നേ​​​​ലും മ​​​​റു​​​​പ​​​​ടി പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.