തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായ മോൺ. ജോർജ്ജ് അക്കര നിര്യാതനായി

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായ മോൺ. ജോർജ്ജ് അക്കര (80) 2021 മെയ് 2 രാവിലെ 10:15-ന് അന്തരിച്ചു. സംസ്‌കാരം 2021 മെയ് 5 ബുധൻ ഉച്ച തിരിഞ്ഞ് 2.30-ന് ഒല്ലൂർ ഫൊറോന പള്ളിയിൽ വച്ച്.

ഒല്ലൂർ അക്കര പരേതരായ തോമസ് – മറിയംകുട്ടി ദമ്പതികളുടെ മകനായി 1941 ഒക്ടോബർ മൂന്നിനു ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനത്തിനുശേഷം 1964 ഡിസംബർ 1-ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്ന് ബോംബയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.

തൃശൂർ ലൂർദ്ദ് കത്തീഡ്രൽ, പറപ്പൂർ, പുതുക്കാട് എന്നിവിടങ്ങളിൽ അസി. വികാരിയായും പുറനാട്ടുക്കര, പെരിഞ്ചേരി, അയ്യന്തോൾ, പോന്നോർ എന്നിവിടങ്ങളിൽ നടത്തുവികാരിയായും തൃശൂർ സെന്റ് ആൻസ്, മണലൂർ വെസറ്റ്, പറപ്പൂർ ഫൊറോന, കൊട്ടേക്കാട് ഫൊറോന, തൃക്കൂർ, കണ്ണംകുളങ്ങളര എന്നിവിടങ്ങളിൽ വികാരിയായും, കൊഴുക്കുളളിയിൽ സീനിയർ റസിഡന്റ് പ്രീസ്റ്റായും സേവനം ചെയ്തു.

1992-1995 കാലഘട്ടത്തിൽ അതിരൂപത വികാരി ജനറാളായി സ്തുത്യർഹമായ സേവനം ചെയ്ത അച്ചൻ തൃശൂർ മൈനർ സെമിനാരി റെക്ടറായി 1989-1992 കാലഘട്ടത്തിലും പൊന്തിഫിക്കൽ സെമിനാരിയിലേക്ക് ആത്മീയപിതാവായി 1995-2001 കാലഘട്ടത്തിലും സേവനം ചെയ്തിട്ടുണ്ട്. ക്രൈസ്റ്റ് വില്ല, സെന്റ് ആൻസ് ലിസ്യൂ ഹോം, മുളയം ഡാമിയൻ ഇൻസ്റ്റിടൂട്ട്, സെന്റ് ജോസഫ് വൈദിക മന്ദിരം എന്നിവയുടെ ഡയറക്ടറായി സേവനം ചെയ്തിട്ടുള്ള അച്ചൻ എസ്.എൽ.എംഐ സമൂഹത്തിന്റെയും സെന്റ് വിൻസെൻ്‍റ് ഡി പോൾ സൊസൈറ്റിയുടെയും ആത്മീയഗുരുവായും ചേറൂർ‌ ആബാ ധ്യാനകേന്ദ്രത്തിൽ കുമ്പസാരക്കാരനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

2018 ഫെബ്രുവരി ആറു മുതൽ അച്ചൻ തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരിക്കയായിരുന്നു.

ചാക്കോ, സി. മേരി ജോയ്സി സിഎച്ചഎഫ്, സി. സചിത സിഎച്ചഎഫ്, തങ്കമ്മ എന്നിവരും പരേതരായ ജോസ്, ഫാ. പോൾ അക്കര സിഎംഐ, സി. പ്രസില സിഎച്ചഎഫ് എന്നിവരും സഹോദരങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.