ട്വിറ്ററിൽ ബൈബിൾ വചനം പങ്കുവച്ചു: എംപി-ക്ക് ശിക്ഷ വിധിച്ച് ഫിൻലാൻഡ്

ട്വിറ്ററിൽ ബൈബിൾ വചനം പങ്കുവച്ച പാർലമെന്റ് അംഗത്തിനു തടവ് ശിക്ഷ വിധിച്ച് ഫിൻലാൻഡ്. പൈവി രാസനെൻ എന്ന പാർലമെന്റ് അംഗത്തിനാണ് തടവ് ശിക്ഷ വിധിച്ചത്.

ഇവർ പാർലമെന്റ് അംഗവും ഫിസിഷ്യനും അഞ്ചു മക്കളുടെ അമ്മയുമാണ്. സ്വവർഗ്ഗാനുരാഗികൾക്കെതിരെ നടത്തിയ പരാമർശത്തിലാണ് ബൈബിൾ വചനം ഇവർ ഉൾപ്പെടുത്തിയിരുന്നത്. റോമാക്കാർക്കെഴുതിയ ലേഖനം 1:24-27 വാക്യമാണ് തന്റെ അക്കൗണ്ടിലൂടെ അവര്‍ പങ്കുവച്ചത്. തന്റെ വിശ്വാസങ്ങൾക്കെതിരായ തിന്മകൾക്കെതിരെ ശബ്ദമുയർത്തിയതിൽ താൻ തെറ്റുകാരിയാണെന്ന് ഒരിക്കലും കരുതുന്നില്ല എന്ന് പൈവി വെളിപ്പെടുത്തി.

61 വയസുള്ള പൈവി 2004 മുതൽ 2015 വരെ ക്രിസ്ത്യൻ ഡെമോക്രറ്റിക് പാർട്ടിയുടെ ചെയർവുമൺ ആയിരുന്നു. സ്വവർഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ഇവർ പലതവണ രംഗത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.