പ്രൊഫ. എം.പി. മന്മഥന്‍ അവാര്‍ഡ് ഏറ്റുവാങ്ങി അഡ്വ. ചാര്‍ളി പോള്‍ 

കേരള മദ്യനിരോധന സമിതി ഏര്‍പ്പെടുത്തിയ പ്രൊഫ. എം.പി. മന്മഥന്‍ അവാര്‍ഡ് കെ.കെ. രമ എംഎല്‍എ-യില്‍ നിന്നും അഡ്വ. ചാര്‍ളി പോള്‍ ഏറ്റുവാങ്ങി. മദ്യവിരുദ്ധ പ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനവക്താവും കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ചാര്‍ളി പോള്‍.
കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ നടന്ന ചടങ്ങില്‍ മദ്യനിരോധന സമിതി പ്രസിഡന്റ് ജന:സിദ്ദിഖ് മൗലവി അയലക്കാട് അദ്ധ്യക്ഷനായിരുന്നു.

ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി.എം. രവീന്ദ്രന്‍, പ്രൊഫ. ഒ.ജെ. ചിന്നമ്മ, ഇ.എ. ജോസഫ്, തായാട്ട് ബാലന്‍, ഡോ. അര്‍സു എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.