തീവ്രവാദ ആക്രമണം ഭയന്ന് മൊസാംബിക്

തീവ്രവാദ ഭീഷണി ഉയരുന്നതിനാൽ മൊസാംബിക്കിലെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി വർദ്ധിക്കുന്നതായി പെമ്പ രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ടീം അംഗമായ ഫാ. ക്വിരിവി ഫൊൻസേക പറഞ്ഞു. സൈനിക പരിശീലനത്തിന്റെ ഭാഗമായിട്ടുള്ള വെടിയൊച്ച കേൾക്കുമ്പോഴേക്കും ജനങ്ങൾ വല്ലാതെ പരിഭ്രമിക്കുകയും വീടുകളിൽ നിന്നും ഇറങ്ങിയോടുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ പരിഭ്രാന്തരായ ജനങ്ങളെ സഹായിക്കുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവെർന്മെന്റും സന്നദ്ധസംഘടനകളും സമാധാനത്തെയും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പക്ഷേ അതൊന്നും ജങ്ങളെ ശാന്തരാക്കുവാൻ സഹായിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾ അതിൽ നിന്ന് പിന്തിരിയണം.

ഇസ്ലാമിക് സ്റ്റേറ്റിലെ ജിഹാദികളാണെന്ന് അവകാശപ്പെടുന്ന സംഘം നയിക്കുന്ന ഈ ആക്രമണങ്ങൾ കാരണം ജീവിതസാഹചര്യങ്ങൾ മാറിമറിയുന്നു. 2017 ഒക്ടോബർ മുതൽ 2,500 ഓളം പേർ കൊല്ലപ്പെടുകയും 7,50,000 പേർ പലായനം ചെയ്യുകയും ചെയ്തു. ജനങ്ങളെ പിന്തുണയ്ക്കുവാൻ സഭ പരിശ്രമിക്കുന്നുണ്ട്. എങ്കിലും യാഥാർത്ഥ്യങ്ങളുമായി നാം പൊരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദികരും സന്യസ്തരുമുൾപ്പെടെ വിവിധ ക്രൈസ്തവസംഘടനകളും ജനങ്ങൾക്ക് സഹായങ്ങൾ ചെയ്തുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.