പൊതുകരാറുകളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പാ മോത്തു പ്രോപ്രിയോ ഇറക്കി

ജൂണ്‍ ഒന്നാം തീയതി തിങ്കളാഴ്ച്ച പുറത്തിറക്കിയ അപ്പോസ്തലിക ലേഖനത്തിന്റെ രൂപത്തിലുള്ള മോത്തു പ്രോപ്രിയോ വത്തിക്കാനിലെ പല ഓഫീസുകളും നടത്തിയ നാലു കൊല്ലത്തെ പ്രയത്‌നത്തിന്റെ ഫലമാണ്. ഇത് പുറംസ്ഥാപനങ്ങള്‍ക്ക് വത്തിക്കാന്‍ നല്‍കുന്ന പൊതുകരാറുകളെ സംബന്ധിച്ച ഏകീകൃതമായ ഒരു പരിശോധന മൂലമായിരിക്കും. പരിശുദ്ധ സിംഹാസനത്തിന്റെയും വത്തിക്കാന്‍ രാജ്യത്തിന്റെയും പൊതുകരാറുകള്‍ നല്‍കുന്നതിനുള്ള നീക്കങ്ങളില്‍ വേണ്ട ‘സുതാര്യത, നിയന്ത്രണം, മത്സരം’ എന്ന ശീര്‍ഷകമാണ് അതിന് ഉപയോഗിച്ചിട്ടുള്ളത്.

86 പ്രമാണങ്ങളും കൂടാതെ തര്‍ക്കങ്ങള്‍ വന്നാല്‍ ഉപയോഗിക്കേണ്ട നിയമസംരക്ഷണവുമായി ബന്ധപ്പെട്ട 12 പ്രമാണങ്ങളും ഉള്‍പ്പെടുന്നു. ഈ നിയമം ഐക്യരാഷ്ട്രസഭയുടെ മെരിദയില്‍ ഒപ്പുവച്ച അഴിമതിക്കെതിരായ ഉടമ്പടിയുമായി ഒത്തുപോകുന്നതാണ്. മുമ്പേ നിലവിലിരുന്ന അപ്പോസ്‌തോലിക പൈതൃകസ്വത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച നിയമത്തിനു പകരമായിരിക്കും ഈ പുതിയ നിയമം. പരിശുദ്ധ സിംഹാസനത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.

നല്ല ഒരു കുടുംബപിതാവിനെപ്പോലെ

നല്ല കുടുംബപിതാവിന്റെ ജാഗ്രതയാണ് ഏറ്റവും ബഹിമാനിക്കപ്പെടുന്ന പൊതു പ്രമാണം, ഇതിന്റെ അടിസ്ഥാനത്തിലാവണം എല്ലാ ഭരണാധികാരികളും അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പാ എഴുതുന്നു. പല വാഗ്ദാനങ്ങളില്‍ നിന്നും സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള സാധ്യതകള്‍ നിര്‍ണ്ണായകമാണ് എന്നും ‘പൊതു സമ്പത്ത് കൈകാര്യം ചെയ്യുമ്പോള്‍ വിശ്വസയോഗ്യമായ ഭരണവും സത്യസന്ധതയും ഏറ്റം ഹൃദ്യവും അടിയന്തരവുമാണ് ‘ പാപ്പാ വിശദീകരിക്കുന്നു. നിയമങ്ങള്‍, പരിശുദ്ധ സിംഹാസനത്തിന്റെയും വത്തിക്കാന്‍ രാജ്യത്തിന്റെയും പൊതു കരാറുകള്‍ തീരുമാനിക്കുമ്പോള്‍ പാലിക്കേണ്ട സുതാര്യതയെയും, നിയന്ത്രണത്തെയും, മല്‍സരത്തേയും പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയാണെന്ന് പാപ്പാ വിശദീകരിക്കുന്നു. ചരക്കുകളും, സേവനങ്ങളും, ജോലികളും, പ്രവര്‍ത്തികളും എത്തിക്കുന്ന സാമ്പത്തിക പ്രവര്‍ത്തകര്‍ക്ക് തുല്യപരിഗണനയും ബന്ധപ്പെട്ട രജിസ്റ്ററിലൂടെ പങ്കെടുക്കാനുള്ള അവസരവും പ്രത്യേക നടപടികളിലൂടെ ഉണ്ടായിരിക്കും.

നിയമത്തിന്റെ ലക്ഷ്യം

പുതിയ നിയമത്തിന്റെ ലക്ഷ്യമെന്തെന്ന് ഒന്നാമത്തെ പ്രമാണത്തില്‍ വിശദീകരിക്കുന്നു, അവ: ആന്തരീക ഫണ്ടുകളുടെ സുസ്ഥിരമായ ഉപയോഗവും, തീരുമാനനടപടിക്രമങ്ങളുടെ സുതാര്യതയും, തുല്യപരിഗണനയും, ലേലത്തില്‍ പങ്കെടുക്കുന്നവരോടുള്ള വിവേചനം ഒഴിവാക്കലും, പ്രത്യേകിച്ച് നിയമപരമല്ലാത്ത കരാറുകളും മല്‍സരവും അഴിമതിയും എതിര്‍ക്കുന്നതിനുമാണ്.

അടിസ്ഥാന തത്വങ്ങള്‍

5 ആം പ്രമാണത്തില്‍ അടിസ്ഥാനപരമായ തത്വങ്ങളെ നിരത്തുന്നു അവ: സാമ്പത്തിക തിരഞ്ഞെടുപ്പുകളിലും മദ്ധ്യസ്ഥരിലും സഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിലുള്ള ധാര്‍മ്മീക ദിശാബോധം നല്‍കാനും; ആരെ ഏല്‍പ്പിക്കണമെന്ന കാര്യത്തില്‍ ഭരണപരമായ സ്വയധികാരവും, വിവിധ സംഘങ്ങളും ഭരണ സംവിധാനവും തമ്മിലുള്ള വിശ്വസ്തമായ സഹകരണ ഉറപ്പാക്കി ലാഭകരവും, പലപ്രാപ്തിയും, കാര്യക്ഷമതയും ഉറപ്പാക്കാനും, ചിലവുകളുടെ ആസൂത്രണവും ഗഡുക്കളും തീരുമാനിച്ച് അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കാനും, കരാര്‍ എല്പിക്കുന്ന കാര്യത്തില്‍ സുതാര്യതയും വസ്തുനിഷ്ഠതയും നിഷ്പക്ഷതയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്.

താല്പര്യവൈരുദ്ധത ഒഴിവാക്കല്‍

താല്പര്യ സംഘര്‍ഷം ഒഴിവാക്കാനും, നിയമപരമല്ലാത്ത മല്‍സര കരാറുകള്‍ ഒഴിവാക്കാനും അങ്ങനെ മല്‍സരത്തിലുള്ള ഏതെങ്കിലും തരം കള്ളത്തരങ്ങള്‍ ഒഴിവാക്കാനും എല്ലാ സാമ്പത്തിക ഓപ്പറേറ്റര്‍മാര്‍ക്കും പരിഗണന നല്‍കുന്നതിനും വേണ്ട നടപടികള്‍ എടുത്തിട്ടുണ്ട്.

ഒഴിവാക്കലിനുള്ള കാരണങ്ങള്‍

ആ സമയത്ത് ക്രിമിനല്‍ സംഘത്തില്‍ പെട്ടതിനും, അഴിമതിക്കും, വഞ്ചന, തീവ്രവാദ കുറ്റങ്ങള്‍, ക്രിമിനല്‍ പ്രവര്‍ത്തികളില്‍ നിന്നുള്ള കള്ളപ്പണം വെളുപ്പിക്കല്‍, ബാലവേല ചൂഷണം എന്നിവയ്ക്ക് അന്വേഷണ വിധേയരായവരും, പ്രതിരോധ നടപടികളായ, വിധിക്കപ്പെട്ടവരോ, ആയ സാമ്പത്തീക ഓപ്പറേറ്റര്‍മാരെ രജിസ്റ്ററില്‍ എഴുതുന്നതില്‍ നിന്നും, മല്‍സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെടും. കൂടാതെ രാജ്യത്തിന്റെ ചട്ടങ്ങള്‍ക്കനുസരിച്ച് നികുതി, സാമൂഹ്യ സുരക്ഷാ ബാധ്യതകള്‍ തീര്‍ക്കാത്തവരേയും, പ്രത്യേക സംസ്ഥാന നികുതി ബാധ്യതകള്‍ നിറവേറ്റാത്തവരും ഒഴിവാക്കപ്പെടുന്നവരുടെ കൂട്ടത്തില്‍പ്പെടുന്നു.

കേന്ദ്രീകരണം

ഒഴിവാക്കപ്പെട്ട ചുരുക്കം ചില കാര്യങ്ങള്‍ ഒഴിച്ച്, എല്ലാ ചരക്കുകളും സേവനങ്ങളും സാധാരണയായി സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്രീകൃതമായി വാങ്ങും. അധികാര കേന്ദ്രം, 15 ാം പ്രമാണം അനുസരിച്ച് ഒരു ഭാഗം APSA യുടെ ഭാഗമായ റോമന്‍ കൂരിയയുടെ ഡിക്കാസ്ട്രികളും പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുവശത്ത് ഗവണ്‍മെന്റുമാണ്. കേന്ദ്രീകരത്തിലേക്കുള്ള അപവാദങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടെങ്കിലും അവ ന്യായീകരിക്കാന്‍ ഗവര്‍ണ്ണറേറ്റുമായി സംയുക്ത നടപടിക്രമങ്ങളും, സെക്രട്ടറിയേറ്റ് ഫോര്‍ എക്കണോമി ,6 മാസത്തിലൊരിക്കല്‍ വിലകളുടെ പട്ടികയും ചരക്കുകളുടേയും സേവനങ്ങളുടേയും ഫീസുകളും രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രൊഫഷണലുകളുടെ തൊഴില്‍ ചിലവുകള്‍ക്കൊപ്പം പ്രസിദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യും. വത്തിക്കാന്‍ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന വിപണികളിലെ വിലകളും നിരക്കുകളും കണക്കിലെടുത്ത് അവ കണക്കാക്കും. വത്തിക്കാന്‍ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും ഒക്ടോബര്‍ 31 നകം അവരുടെ വാങ്ങലുകള്‍ ആസൂത്രണം ചെയ്യണം.

തിരഞ്ഞെടുപ്പ് വകുപ്പുകളിലെ വത്തിക്കാന്‍ ജീവനക്കാര്‍

സാമ്പത്തിക സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെയും പ്രോജക്ടുകള്‍ തയ്യാറാക്കാനും പരിശോധിക്കാനും തിരഞ്ഞെടുക്കാനും അധികാരമുള്ള പ്രൊഫഷണലുകളുടെ ഒരു പട്ടിക തയ്യാറാക്കി സ്ഥാപിക്കുന്നു. എല്ലായ്‌പ്പോഴും അവരുടെ പ്രൊഫഷണല്‍ യോഗ്യതകളെ അടിസ്ഥാനമാക്കി, മാറി മാറി കമ്മീഷനുകളില്‍ പങ്കെടുക്കുകയും ചെയ്യും. വളരെ വിശദമായതാണ് അയോഗ്യതകള്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ഇവയില്‍ 4 ഡിഗ്രി വരെയുള്ള കുടുംബ ബന്ധങ്ങളും, ഒരു ഓഫര്‍ വച്ച സാമ്പത്തീക ഓപ്പറേറ്ററുടെ രണ്ടാം ഡിഗ്രി വരെ ബന്ധവും, കൂട്ടാളിയോ, ടെന്‍ഡര്‍ നല്‍കിയ ആളുടെ 5 വര്‍ഷം മുന്‍പു വരെയുള്ള പങ്കാളിയോ ആകാന്‍ പാടില്ല എന്നും നിയമം പറയുന്നു.

അന്തര്‍ദ്ദേശീയ നിയമങ്ങള്‍

അടിസ്ഥാനപരമായ തത്വങ്ങളും കാനോനികനിയമത്തിന്റെ ലക്ഷ്യങ്ങള്‍ മുറുകെ പിടിച്ചും, വത്തിക്കാന്‍ രാജ്യത്തിന്റെ പ്രത്യേകതകള്‍ ഒരുമിപ്പിച്ചും ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച പുതിയതും ഒറ്റ കോഡ് ഉപയോഗിച്ച് ഫലപ്രദമായ നിയമങ്ങളും പല രാജ്യങ്ങളിലും പ്രാബല്യത്തിലുള്ള നല്ല സമ്പ്രദായങ്ങളും അമൂല്യമായി മാറുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.