പാപ്പായുടെ ഹംഗറി, സ്ലോവാക്യ സന്ദര്‍ശനത്തിന്റെ മുദ്രാവാക്യവും ഔദ്യോഗിക ചിഹ്നവും

സെപ്റ്റംബര്‍ മാസം 12 -ന് ബുഡാപെസ്റ്റില്‍ വച്ചു നടക്കുന്ന അന്‍പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ വേദിയായ ഹംഗറിയിലെ ബുഡാപെസ്റ്റിലേയ്ക്കും തുടര്‍ന്ന് സ്ലോവാക്കിയയിലേക്കും ഫ്രാന്‍സിസ് പാപ്പാ നടത്താനിരിക്കുന്ന നാല് ദിവസം നീളുന്ന അപ്പസ്‌തോലിക യാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്, ‘മേരിയും യൗസേപ്പുമൊത്ത് യേശുവിലേക്കുള്ള വഴിയില്‍’ എന്ന മുദ്രാവാക്യമാണ്. വി. യൗസേപ്പിനും സ്ലോവാക്കിയയുടെ മദ്ധ്യസ്ഥയായ കന്യകാമറിയത്തിനും യേശുവിനോടുള്ള സ്‌നേഹത്തെ പരിഗണിച്ചാണ് മാര്‍പാപ്പാ ഈ ഒരു മുദ്രാവാക്യം തിരഞ്ഞെടുത്തത്.

ഇതോടൊപ്പം അപ്പസ്‌തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നവും പുറത്തിറക്കി. സ്ലോവാക്യയിലെ ക്രൈസ്തവ പാരമ്പര്യവുമായി ബന്ധപ്പെട്ട, ‘ഏഴു ദുഃഖങ്ങളുടെ മാതാവ്’ എന്ന പരിശുദ്ധ കന്യകയോടുള്ള വണക്കം കണക്കിലെടുത്ത് ഏഴു നക്ഷത്രങ്ങളും സ്ലോവാക്യന്‍ പതാകയുടെ ഭാഗമായ കുരിശിന്റെ ചിത്രവും വെള്ള, നീല, ചുവപ്പ് നിറങ്ങളും വത്തിക്കാന്‍ പതാകയുമായി ബന്ധപ്പെട്ട മഞ്ഞ നിറവും ഔദ്യോഗിക ചിഹ്നത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.