സിസ്റ്റർ കോൺസിലിയയെ ജാമ്യത്തിൽ വിട്ടയച്ചു

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ അംഗമായ സി. കോൺസിലിയയെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെയാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത് റാഞ്ചി സഹായമെത്രാൻ തിയഡോർ മസ്ക്രിനാസാണ്.

‘ദൈവം നമ്മോട് കരുണ കാണിച്ചു. കഴിഞ്ഞ 15 മാസമായി ഈ കേസിന്റെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി’ – ബിഷപ്പ് തിയഡോർ പറഞ്ഞു.

അവിവാഹിതയായ സ്ത്രീയിലുണ്ടായ കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് സിസ്റ്റർ കോൺസിലിയയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.