വി. മദർ തേരേസാ നൽകുന്ന എഴു പാഠങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ ക്രൈസ്തവസാക്ഷി മദർ തേരേസാ വിശുദ്ധപദവിയിൽ. തെരുവിന്റെ ദുർഗന്ധം വിശുദ്ധിയുടെ പരിമിളമായി തിരുത്തിയെഴുതിയവൾ ഇനി ആഗോള കത്തോലിക്കാ സഭയുടെ ധീരപുത്രി. കാരുണ്യത്തിന്റെ വെള്ളരിപ്രാവ്. ശക്തമാരോടും ബലഹീനരോടും സത്യത്തെക്കുറിച്ചു സംസാരിച്ച മദർ നൽകുന്ന ജീവിത പാഠങ്ങൾ ഈ കാലഘട്ടത്തിനുള്ള പാഠപുസ്തകങ്ങളാണ്. അതേക്കുറിച്ച് മദർ തേരേസായുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ: ബ്രയാൻ കോളോഡിജേഷുക് മനസ്സു തുറക്കുന്നു.
1) കാരുണ്യ വർഷത്തിലെ ഏറ്റവും ഉത്തമയായ വിശുദ്ധ.

ദൈവകാരുണ്യത്തെക്കുറിച്ച് ഏറ്റവും അവബോധമുള്ള വിശുദ്ധയായിരുന്നു മദർ തേരേസാ. തന്റെ ദാരിദ്യത്തിലും ദൈവകാരുണ്യത്തിൽ സംതൃപ്തി കണ്ടെത്തിയവൾ. കാരുണ്യത്തിന്റെ ജൂബിലി വർഷം, ദൈവത്തിന്റെ കാരുണ്യത്തിന്റെ മുമ്പിൽ നമ്മളെല്ലാവരും യാചകരാണ് എന്ന ഓർമ്മപ്പെടുത്തൽ നൽകുന്നു. അവിടുത്തെ സ്നേഹത്തിന്റെ ക്ഷമയുടെ, യാചകർ.

2) മദർ നൽകുന്ന രണ്ടാം പാഠം, കൽക്കട്ടാ എല്ലായിടത്തും ഉണ്ട് (Calcutta is Everywhere)

മദർ തേരേസായെപ്പോലെ നമ്മുടെ ആന്തരിക ദാരിദ്രത്തെ കൽക്കട്ടയിലെ ദാരിദ്രമെന്നോ( Calcutta of the Heart) എന്നോ (Calcutta of My own Heart) എന്നാ വിളിക്കാം. ഈ യാഥാർത്യം മനസ്സിലാക്കി അഗതികളുടെ അമ്മ എപ്പോഴും പറയുമായിരുന്നു. കൽക്കട്ടാ എല്ലായിടത്തും ഉണ്ട്.

3) ക്ഷമിക്കുക പൂർണ്ണമായി മറക്കുക.

തന്നെ സമീപിക്കുന്ന എല്ലാവർക്കും കരുണയും ക്ഷമയും നൽകാൽ മദർ തേരേസാ എന്നും സജ്ഞയായിരുന്നു.മദർ പറയുന്നു. “ക്ഷമിക്കാൻ ധാരാളം സ്നേഹവും, മറക്കാൻ ധാരാളം എളിമയും നമ്മുക്ക് ആവശ്യമാണ്.കാരണം മറന്നില്ലങ്കിൽ ക്ഷമ പൂർണ്ണമാവുകയില്ല…. വളരെ സാധാരണയായി നമ്മൾ പറയാറുണ്ട് ക്ഷമിക്കാൻ സാധിച്ചു പക്ഷേ മറക്കാൻ പറ്റുന്നില്ല. നമ്മൾ മറക്കാത്തിടത്തോളം കാലം നമ്മൾ പൂർണ്ണമായി ക്ഷമിച്ചട്ടില്ല.”

4) ക്രമമായ കുമ്പസാരം

കമ്പാസരം എന്ന കൂദാശ മദർ തേരേസായ്ക്ക് ഒരു ദിനചര്യയോ ശീലമോ അല്ല. മറിച്ച് ദൈവകാരുണ്യത്തെ ദൈവസ്നേഹത്തെ കണ്ടുമുട്ടുന്ന വേദിയാണ്.

5) പാപികളോടുള്ള ദൈവസ്നേഹം

സാത്താൻ ദൈവത്തെ വെറുക്കുന്നു. വെറുപ്പിന്റെ പ്രവർത്തികൾ നമ്മെ നശിപ്പിക്കുന്നു. പാപം ചെയ്യുമ്പോൾ നാം വെറുപ്പിൽ പങ്കുപറ്റുകയും ഇത് ദൈവത്തിൽ നിന്നു നമ്മെ വിച്ഛേദിപ്പിക്കുന്നു. പക്ഷേ ദൈവത്തിന്റെ അതിശയകരമായ കാരുണ്യം അവിടെയും നമ്മെ പിൻതുടരും, അതിനാൽ സാത്താൻ ദൈവത്തിന്റെ പാപികളുടെ നേർക്കുള്ള ആർദ്രതയും സ്നേഹവും വെറുക്കുന്നു”.

6) ഇരുണ്ട രാത്രി

മദർ തേരേസായുടെ ആത്മീയ ഏകാന്തത, ദൈവത്തിൽ നിന്നുള്ള സമാശ്വാസത്തിന്റെ അഭാവം, ഇതാണ് ഇരുണ്ട രാത്രിയായി ചിത്രീകരിക്കുന്നത്. ഈ ഇരുണ്ട രാത്രികൾ മദറിന്റെ കാരുണ്യത്തിലുള്ള കഴിവിനെയാണ് വെളിപ്പെടുത്തുക. ആത്മാവിന്റെ ഇരുണ്ട അനുഭവം ദൈവകാരുണ്യത്തിൽ അശ്രയിക്കാൻ മദറിനെ നിർബദ്ധിച്ചു, ഇത് മറ്റുള്ളവരോട് കാരുണ്യം കാണിക്കാൻ മദറിനെ സംജ്ഞമാക്കി.
മദർ തേരേസാ ആത്മീയ അന്ധതയോട് Yes പറഞ്ഞു, അത് ദൈവത്തെ തീവ്രമായി സ്നേഹിക്കുന്ന മദറിനെ സംബന്ധിച്ചടത്തോളം വലിയ സഹനമായിരുന്നു. ” ഞാൻ ഇരുട്ടിനെ സ്നേഹിക്കാൻ വന്നിരിക്കുന്നു – അത് യേശുവിന്റെ ഈ ഭൂമിയിലുണ്ടായ സഹനത്തിന്റെയും അന്ധകാരത്തിന്റെയും ചെറിയ ഒരംശമായി ഞാൻ വിശ്വസിക്കുന്നു. ഇന്ന് ഞാൻ വലിയ സന്തോഷം അനുഭവിച്ചു – യേശുവിന് ഇനി മരന്ന വേദനയിലൂടെ കടന്നുപോകാൻ സാധിക്കില്ല, എന്നാൽ എന്നിലൂടെ അതു കടന്നു പോകാൻ അവൻ ആഗ്രഹിക്കുന്നു – എല്ലാറ്റിനും ഉപരിയായി ഞാൻ എന്നെത്തന്നെ അവനു സമർപ്പിക്കുന്നു – അതേ -എല്ലാ കാലത്തേക്കാളും ഞാൻ അവനോട് തുറവി ഉള്ളവനായിരിക്കും.”
ഈ ആത്മീയ അന്ധകാരത്തോടുള്ള Yes പറച്ചിലിൽ മദർ തേരേസായുടെ ജീവിത വിശുദ്ധിയും ക്രിസ്തീയ വിശ്വാസവും പ്രതിഫലിക്കുന്നു.

7) മദർ തേരേസാ എല്ലാവർക്കും വേണ്ടിയുള്ള വിശുദ്ധ.

മദർ എല്ലാവർക്കും വേണ്ടിയുള്ള പുണ്യവതിയാണ് പാവപ്പെട്ടവർക്കും പണകാർക്കും, ഹൃദയ കാഠിന്യവും, അക്രമവും മുലം ശൂന്യമായ നമ്മുടെ ഈ കാലഘട്ടത്തിന്റെ വിശുദ്ധ .തെരുവിന്റെ വിശുദ്ധ, അഗതികളുടെ വിശുദ്ധ, എല്ലാറ്റിനും ഉപരി ദൈവകാരുണ്യത്തിന്റെ വിശുദ്ധ.

ഫാ: ജയ്സൺ കുന്നേൽ MCBS.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.