വിശുദ്ധ മദര്‍ തെരേസയുടേതല്ലാത്ത, എന്നാല്‍ അമ്മയുടേതായി പ്രചരിക്കുന്ന ചില സന്ദേശങ്ങള്‍

നിരവധി അനവധി ഉദ്ദരണികള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് പുസ്തകങ്ങളിലൂടെയുമെല്ലാം നാം കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ പലപ്പോഴും അവ ആര് പറഞ്ഞതാണെന്നതില്‍ വ്യക്തതയും ഉണ്ടാവാറില്ല. ഇതുപോലെ വിശുദ്ധ മദര്‍ തെരേസയുടേതെന്ന രീതിയില്‍ അവര്‍ പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ കാലങ്ങളായി പ്രചരിച്ചു കാണാറുണ്ട്.

ചിന്തനീയവും മികച്ച സന്ദേശം നല്‍കുന്നതുമായ വാക്യങ്ങളാണെങ്കിലും മദര്‍ പറയാത്ത കാര്യങ്ങളായതിനാല്‍ സാന്‍ ഡിയാഗോയിലെ മദര്‍ തെരേസ സെന്റര്‍, മദര്‍ പറയാത്ത, എന്നാല്‍ മദറിന്റേതായി പ്രചരിക്കുന്ന ചില ഉദ്ദരണികളുടെ ലിസ്റ്റ് അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദറിന്റെ പ്രവര്‍ത്തനങ്ങളാണ് അവരുടേതെന്ന രീതിയില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കാന്‍ കാരണം. മദര്‍ പറഞ്ഞിട്ടില്ലാത്ത, എന്നാല്‍ പ്രവര്‍ത്തിച്ച് കാണിച്ച ആ സന്ദേശങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

1. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാത്ത ഒരു ജീവിതം ജീവിതമല്ല

2. പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും സ്തുതിക്കാനും സ്‌നേഹിക്കാനും ആത്മാവിന് സ്വാതന്ത്ര്യം നല്‍കുക.

3. നല്ല ചെയ്തികള്‍ സ്‌നേഹത്തിന്റെ കണ്ണിയാണ്

4. ഒറ്റയ്ക്ക് ലോകത്തെ മാറ്റി മറിക്കാന്‍ എനിക്ക് സാധിക്കില്ല. എന്നാല്‍ വെള്ളത്തിലേയ്ക്ക് കല്ലെടുത്ത് എറിയുമ്പോള്‍ ഓളം ഉണ്ടാവുന്നതുപോലെ മാറ്റം ഉണ്ടാക്കാന്‍ എനിക്ക് സാധിക്കും

5. എനിക്ക് താങ്ങാവുന്നതിനപ്പുറമുള്ള ഭാരം ദൈവം എനിക്ക് നല്‍കാറില്ല

6. നിങ്ങളുടെ കാവല്‍മാലാഖയ്ക്ക് ഓടിയെത്താന്‍ കഴിയാത്തത്ര വേഗത്തില്‍ സഞ്ചരിക്കരുത്