വിശുദ്ധരായ അഞ്ച് മക്കളുടെ വിശുദ്ധയായ അമ്മ നല്‍കുന്ന സന്ദേശം

ബേസില്‍ – എമിലിയ എന്ന വിശുദ്ധ ദമ്പതികള്‍ ഒന്‍പതു മക്കളുടെ മാതാപിതാക്കളാണ്. മക്കളില്‍ പലരും സഭയിലെ വിശുദ്ധരുമാണ്. വി. ബേസില്‍ ഒരു അഭിഭാഷകനായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ എമിലിയയും വിശുദ്ധന്റെ അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. വി. ബേസിലിന്റെ അമ്മയുടെ സഹായത്താല്‍ ഈ ദമ്പതികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്തുവാനും ആ വിശ്വാസത്തില്‍ നിലനിര്‍ത്തുവാനും സാധിച്ചു.

ബേസിലിന്റെ മരണശേഷം എമിലിയ, മക്കള്‍ക്ക് തന്റെ സ്വത്ത് വീതം വച്ചു  നല്‍കുകയും ഒരു മകള്‍ക്കൊപ്പം ലളിതമായ ജീവിതം നയിക്കുകയും ചെയ്തു. എമിലിയയ്ക്കും മകള്‍ക്കും ഒപ്പം ധാരാളം സ്ത്രീകള്‍ താമസിക്കാനെത്തി. അങ്ങനെ അവര്‍ ഒരു സന്യാസ സമൂഹത്തിന് രൂപം നല്‍കി.

അമ്മയുടെ ജീവിതമാതൃകയില്‍ ആകൃഷ്ടരായ മക്കള്‍ അമ്മയുടെ വഴിയെ ചരിക്കുകയും അമ്മയെപ്പോലെ വിശുദ്ധരായിത്തീരുകയുമായിരുന്നു. സഭാപിതാക്കന്മാരും ദൈവശാസ്ത്രഞ്ജരും ആശ്രമവാസികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

വി. ബേസില്‍ ദി ഗ്രേറ്റ്, വി. മാക്രീന, വി. പീറ്റര്‍ ഓഫ് സെബാസ്റ്റീ, സെന്റ് ഗ്രിഗറി ഓഫ് ന്യസാ, വി. തിയോസെബിയ എന്നിവരാണ് വി. എമിലിയായുടെ അഞ്ച് മക്കള്‍. വി. എമിലിയായുടെ മക്കളാണ് ഈ വിശുദ്ധര്‍ എന്നും പറയാം.

ഈ വിശുദ്ധ ദമ്പതികളും അവരുടെ വിശുദ്ധരായ മക്കളും നമുക്കും പ്രചോദനവും മാതൃകയുമാണ്. കുടുംബജീവിതം നയിക്കുന്നവര്‍ക്കും വിശുദ്ധരായി ജീവിക്കാമെന്നുള്ള വലിയ സന്ദേശമാണ് അവര്‍ നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.