അമ്മേ മാതാവേ…എട്ടുനോമ്പിന്‌ പാടാനുള്ള മരിയൻ ഗാനം

അമ്മയുടെ മക്കളെ പാപത്തിൽ  വീഴാതെ കാക്കണമേയെന്ന് അമ്മ മാതാവിനോട് നമുക്ക് അപേക്ഷിക്കാം. കുരിശ് വഹിച്ചു തളരുമ്പോഴും ഞാൻ വീണുപോകുമ്പോഴും എൻ്റെ കൂടെ കൂട്ടായിരിക്കുവാൻ ആ സാന്നിധ്യം നമുക്ക് ആഗ്രഹിക്കാം. അമ്മയുടെ ഹൃദയം മുഴുവൻ സ്നേഹം ആയിരുന്നു. ആ നീല മേലങ്കിയാൽ നമ്മുടെ കുടുംബങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുവാൻ അമ്മയ്ക്ക് നമുക്ക്‌ ഭരമേല്പിക്കാം. ഫാ.എബി നെടുംങ്കളത്തിന്റെ എട്ടുനോമ്പിന്റെ ചൈതന്യം നിറയ്ക്കുന്ന മരിയൻ ഗാനം!

അമ്മേ മാതാവേ… അമ്മേ മാതാവേ…
അൻപത്തി മൂന്നുമണി ജപം ചൊല്ലി
ഞാൻ ചാരത്തു വന്നിടുന്നു
നിൻ മാദ്ധ്യസ്ഥ്യം തേടിടുന്നു…

നന്മ നിറഞ്ഞ മറിയമേ, എൻ അമ്മേ
നന്മയിൽ എന്നും നീ എന്നെ വളർത്തണേ അമ്മേ
പാപത്തിൻ ആഴത്തിൽ വീഴാതിരിക്കുവാൻ
സ്നേഹത്തിൻ കൈകളാൽ കാത്തുപാലിക്കണേ അമ്മേ

വചനം മാംസം ധരിച്ചൊരമ്മ
ഹൃത്തിൽ സ്നേഹം നിറച്ചൊരമ്മ
ദൈവത്തിൻ കൃപ തൻ
കൂടാരമായൊരു കന്യകാമേരി അമ്മ

കാനയിൽ വന്നപോൽ വന്നിടണേ നീ അമ്മേ
എന്റെ കുടുംബത്തിൽ കാവലായി നിൽക്കണേ അമ്മേ
തിന്മയിൽ വീഴാതെ നന്മയിൽ ജീവിക്കാൻ
നിന്റെ മേലങ്കിയാൽ എന്നെ പൊതിയണേ അമ്മേ… (വചനം മാംസം ധരിച്ചൊരമ്മ…)

കുരിശു വഹിക്കുമ്പോൾ കൂടെ വരണമെന്നമ്മേ
കൂശിൻ വഴികളിൽ വീഴാതെ കാക്കണേ അമ്മേ
ക്രൂശിതനെശുവിൻ കൂടെ നടക്കുവാൻ
വരമിന്നു വാങ്ങിത്തരേണമെന്നേശുവിനമ്മേ… (വചനം മാംസം ധരിച്ചൊരമ്മ…)

ഫാ. എബി നെടുങ്കളം MCBS