മദര്‍ മറിയം ത്രേസ്യാ ഇനി വിശുദ്ധ  

കുടുംബങ്ങളുടെ മദ്യസ്ഥ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യാ ഇനി വിശുദ്ധ. ഹോളിഫാമിലി സന്യാസിനി സഭയുടെ സ്ഥാപകയായ മദര്‍ മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.  ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് വത്തിക്കാനിലെ സെന്റെ പീറ്റെ ഴ്സ് സ്ക്വയറില്‍ നടന്ന ശുശ്രുഷയില്‍ വച്ചാണ് മാര്‍പാപ്പ നാമകരണം നിര്‍വഹിച്ചത്.

മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചുപേരെയാണ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍, സിസ്റ്റര്‍ ജൂസപ്പിന വ്ന്നീനി, സിസ്റ്റര്‍ മാര്‍ഗരിത്ത ബെയ്സ്, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തെസ് എന്നിവരാണ് മറ്റു നാലുപേര്‍. അഞ്ചു പേരില്‍ മൂന്നാമതയാണ്‌ മറിയം ത്രേസ്യയുടെ പേരു വിളിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നവരുടെ രൂപതാദ്ധ്യക്ഷന്മാര്‍ സഹകാര്‍മ്മികരായി. മറിയം ത്രേസ്യയുടെ  രൂപതാദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പൊളി കന്നൂക്കാടന്‍ സഹകാര്മ്മികനായി.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലന്ജേരി, തൃശൂര്‍  ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,പാലക്കാട്‌ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, സിബിസിഐ പ്രസിഡണ്ട്‌ കര്‍ദ്ദിനാള്‍ ഓസ്വാല്‍ട് ഗ്രേഷ്യസ് എന്നിവരും 44 ബിഷപ്പുമാരും ചടങ്ങില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ