മദർ ഫോർട്രെസ്!  സിറിയയിലെ സമർപ്പിതരെയും വിശ്വാസികളെയും കുറിച്ച് ഡോക്യുമെന്ററി

റോമിൽ നടക്കുന്ന ടേർഷ്യോ മില്ലേനിയോ ഫിലിം ഫെസ്റ്റിൽ ഇത്തവണ വത്തിക്കാൻ ഫിലിം ലൈബ്രറി അവതരിപ്പിക്കുന്ന ഒരു ഡോക്യുമെന്ററി കൂടിയുണ്ട്. മരിയ ലൂയിസ ഫോറെൻസ സംവിധാനം ചെയ്ത്, അമ്മയെന്ന സംരക്ഷണകോട്ട(Mother Fortress) എന്നതാണ് ഡോക്യുമെന്ററി.

സിറിയയിലെ യുദ്ധത്തെക്കുറിച്ചുള്ള ഒരു ചിത്രമല്ലിത്. മറിച്ച്, യുദ്ധസമയങ്ങളിലെ മനുഷ്യരുടെ അവസ്ഥകളെ സംബന്ധിച്ചുള്ള ഒന്നാണിത്. ഡോക്യുമെന്ററിയെക്കുറിച്ച് ഫോറെൻസ പറയുന്നു.

സിറിയയുടെ പുനർജനനം

സിറിയയിൽ  ലെബനോന്റെ അതിർത്തിയിലാണ് വിശുദ്ധ ജെറോമിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്.  ഐഎസ്, അൽക്വെയ്ദ ഭീകരരാൽ ചുറ്റപ്പെട്ടാണെങ്കിലും മരുഭൂമിയിലെ നീരുറവ പോലെയാണ് അത് സ്ഥിതി ചെയ്യുന്നത്. 2011 ൽ ഇവിടം ഭീകരാക്രമണത്തിന് വിധേയമായെങ്കിലും അഭയാർത്ഥികളെയും അനാഥരെയും വിധവകളേയും ഇവിടെ സംരക്ഷിച്ച് പോരുന്നു. മദർ ആഗ്നസാണ് നിലവിലെ മഠാധിപതി. ലെബനോൻ, ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ചിലി, വെനിസ്വേല അമേരിക്കയിലെ കൊളാറാട്രോ എന്നിവിടങ്ങളിൽ നിന്നാണ് ആശ്രമത്തിന് സഹായം എത്തുന്നത്.

സിറിയൻ ജനതയിൽ താൻ കണ്ട, കരുത്തും, ധൈര്യവും ജീവിതത്തോടുള്ള സ്നേഹവുമാണ് ഡോക്യുമെന്ററിയിൽ കാണിച്ചിരിക്കുന്നതെന്ന് ഫോറെൻസ പറഞ്ഞു. നഷ്ടങ്ങളുടെ കണക്കുകളേക്കാൾ ഉപരിയായി പുതു പ്രത്യാശയിലൂടെയാണ് അവരെല്ലാം സഞ്ചരിക്കുന്നത്.

ആശ്രമം ആകുന്നതിനു മുമ്പ് റോമൻ കോട്ടയായിരുന്നു ഇവിടം. 100 ലധികം സന്ന്യാസികളെ ഓട്ടോമാൻസ് കൊന്നൊടുക്കിയതിന് ശേഷമാണ് ആശ്രയമായത്. ആശ്രമ ജീവിതത്തിന്റെ തിരി തെളിക്കാ൨ൻ 1993 ൽ മദർ ആഗ്നസിനെ ബിഷപ്പ് ഓഫ് ഹോംസ് ചുമതലപ്പെടുത്തുകയായിരുന്നു. സിറിയയിൽ ഏഴ് വർഷമായി തുടരുന്ന യുദ്ധാന്തരീക്ഷത്തെ തരണം ചെയ്ത് ശുശ്രൂഷകൾ നിർവഹിക്കുന്ന മുഴുവൻ സന്ന്യാസി സന്ന്യാസിനികളെയും ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നുണ്ട്. ഫോറെൻസ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.