സീറോ മലങ്കര. സെപ്തംബര്‍ 8; യോഹ 19:25-27 – അമ്മയും മകനും

കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്ന യോഹന്നാന്‍ നമ്മുടെയെല്ലാം പ്രതിനിധിയാണ്. ഇതാ നിന്റെ അമ്മയെന്ന് യോഹന്നാന്‍ പറഞ്ഞ നിമിഷം അവന്‍ പരിശുദ്ധ അമ്മയെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു. സ്വന്തം അമ്മയെ നമ്മുടെയെല്ലാം അമ്മയാക്കി തന്നിട്ടാണ് ഈശോ പോയത്. യോഹന്നാന്‍ അമ്മയെ ഭവനത്തില്‍ സ്വീകരിച്ചതുപോലെ ഞാന്‍ അമ്മയെ എന്റെ ഭവനത്തില്‍ സ്വീകരിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയാണ് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കിയത്. ആ അമ്മയെ ഭവനത്തില്‍ സ്വീകരിച്ചാല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. കാരണം അവള്‍ ദൈവത്തിന്റെ പദ്ധതിക്ക് ആമ്മേന്‍ പറഞ്ഞവളാണ്. അവള്‍ നസ്രത്തിലെ കുടുംബത്തെ തിരുക്കുടുംബമാക്കിയവളാണ്. അപമാനത്തിലേയ്ക്ക് പോയ കുടുംബത്തെ അനുഗ്രഹത്തിലേയ്ക്ക് നയിച്ചവളാണ്. തന്റെ മകന്റെ മരണസമയത്ത് ശക്തി പകര്‍ന്ന് കുരിശിന്‍ ചുവട്ടില്‍ നിന്നവളാണ്. അതിനാല്‍ അമ്മയ്ക്ക് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ നമുക്കും ഉള്ളൂ. അതിന് അമ്മയെ നമ്മുടെ ഭവനത്തിലേയ്ക്ക് ക്ഷണിക്കുക. അമ്മ നമ്മളെ മകനും മകളുമായി സ്വീകരിച്ചതാണ്. നമ്മള്‍ അമ്മയെ അമ്മയായ് സ്വീകരിക്കണം. ഫാ. റോണി കളപ്പുരയ്ക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.