
വാഷിംങ്ടണ്‍: മാധ്യമപ്രവര്‍ത്തനത്തിന്റെ വേറിട്ട മുഖമായിരുന്നു മദര്‍ ആഞ്ചലിക്ക. സുവിശേഷ പ്രവര്‍ത്തനത്തിന്റെ മഹത്വം മാധ്യമങ്ങളിലൂടെ പ്രഘോഷിച്ച മദറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നലെ ഒരു വയസ്സ് പൂത്തിയായി. 92 മത്തെ വയസ്സില്‍ കഴിഞ്ഞ കൊല്ലം മാര്‍ച്ച് 27-നാണ് മദര്‍ ആഞ്ചലിക്ക അന്തരിച്ചത്.
ലോകത്തില്‍ 144 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഇ.ഡബ്ല്യു.റ്റി.എന്‍ (ഇറ്റേണല്‍ വേഡ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക്) കത്തോലിക്കാ ടെലിവിഷന്‍ ചാനലിന് തുടക്കം കുറിച്ചത് മദര്‍ ആഞ്ചലിക്ക ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശൃംഖല ആയിരുന്നു അന്ന് അലബാമയില്‍ ആരംഭിച്ചത്.
മദറിന്റെ മൃതസംസ്ക്കാര ശുശ്രൂഷയില്‍ രണ്ടായിരത്തോളം ആളുകളാണ് അന്ന് പങ്കെടുത്തത്. അമേരിക്കയിലെ, ബിര്‍മിംഹാമിനടുത്തുള്ള ദിവ്യകാരുണ്യ ദേവാലയത്തിലായിരുന്നു സംസ്കാരം. ക്ലാരസന്യാസിനീ സഭാംഗമായിരുന്നു മദര്‍ ആഞ്ചലിക്ക.