മൊസൂളില്‍ ക്രൈസ്തവര്‍ തിരികെയെത്തുന്നു

മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ വീണ്ടും ക്രൈസ്തവ ദേവാലയം തുറന്നു. ഐഎസ് ഭീകരരുടെ അധീനതയിലായിരുന്ന ഇവിടെ ക്രൈസ്തവര്‍ കുരിശ് രൂപം ഉയര്‍ത്തുകയും ചെയ്തു. മൊസൂളിലെ തെലകഫ്-ടെസ്‌ഖോപ്പ ഗ്രാമത്തിനടുത്തുള്ള മലമുകളിലാണ്  കുരിശു രൂപം സ്ഥാപിച്ചത്. ഏത് പ്രതിസന്ധിയയെയും തരണം ചെയ്യാനുള്ള കരുത്ത് ക്രൈസ്തവരായ തങ്ങള്‍ക്കുണ്ടെന്ന് സാക്ഷ്യപ്പെടുത്തലായിരുന്നു ഈ കുരിശ്.

സൈന്യം ഭീകരരെ തുരത്തി ഗ്രാമങ്ങള്‍ ഒന്നൊന്നായി തിരിച്ചെടുത്തിരുന്നു. ഈ അവസരത്തില്‍ പലായനം ചെയ്തവരെല്ലാം ഗ്രാമത്തിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. സെന്റ് ജോര്‍ജ് ദേവാലയത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണവും  പ്രാര്‍ത്ഥനകളും നടന്നിരുന്നു. തങ്ങളുടെ വിശ്വാസം ധൈര്യപൂര്‍വ്വം പ്രഖ്യാപിച്ച് തിരികെയെത്തുന്ന ക്രൈസ്തവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.