ഒന്നിച്ചു ജീവിക്കുന്നതിനെ കുറിച്ചുള്ള സഭയുടെ പഠനങ്ങളെ എതിർക്കുന്ന കത്തോലിക്കരുടെ എണ്ണം അമേരിക്കയിൽ കൂടുന്നു

വിവാഹത്തിന് മുൻപ് ഒരുമിച്ചു താമസിക്കുന്നതിനെ കുറിച്ചുള്ള സഭയുടെ പഠനങ്ങളെ എതിർക്കുന്നവരാണ് അമേരിക്കയിലെ ഭൂരിഭാഗം കത്തോലിക്കരും എന്ന് വെളിപ്പെടുത്തി പുതിയ പഠനങ്ങൾ. നവംബർ ആറാം തിയതി പ്യു റിസേർച് സെന്റർ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

അമേരിക്കയിലെ ഭൂരിഭാഗം അതായത് 70% ആളുകളും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നതിന് അംഗീകരിക്കുകയും ആ പാത പിന്തുടരുവാൻ ആഗ്രഹിക്കുന്നവരും ആണ്. അവർ ദേവാലയത്തിൽ എത്തി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല. കൂടാതെ വിവാഹം കഴിക്കുന്ന മുതിർന്നവരുടെ എണ്ണം കുറഞ്ഞു വരുകയും ലിവിങ് ടുഗതർ രീതിയിൽ ജീവിതം തിരഞ്ഞെടുക്കുന്ന യുവ തലമുറയുടെ എണ്ണം കൂടുകയും ചെയ്യുന്നു എന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

സർവേയിൽ പങ്കെടുത്ത ആളുകളിൽ 69% പേരും അവിവാഹിതരായ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നത് സ്വീകാര്യമാണെന്ന് വിശ്വസിക്കുന്നു. ജൂൺ – ജൂലൈ മാസങ്ങളിലായി നടന്ന സർവേയിൽ പതിനായിരത്തോളം ആളുകൾ പങ്കെടുത്തു. അവരിൽ നിന്നുമാണ് ഈ കണ്ടെത്തൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.