ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഫ്രാന്‍സിസ് പാപ്പായും

ലോകത്ത് നിങ്ങള്‍ ഏറ്റവും ആരാധിക്കുന്ന പ്രശസ്തരായ വ്യക്തികള്‍ ആരാണ്? നിരവധി വ്യത്യസ്ത ഉത്തരങ്ങളാവും ഈ ചോദ്യത്തിന് ഉത്തരമായി ഓരോരുത്തരില്‍ നിന്നും ലഭിക്കുക.

ബ്രിട്ടീഷ് റിസര്‍ച്ച് സൊസൈറ്റി യുഗേവ് നടത്തിയ പഠനത്തില്‍, ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന ആളുകളുടെ പട്ടികയാണ് അവര്‍ പതിവുപോലെ ഈ വര്‍ഷവും പ്രസിദ്ധീകരിച്ചത്. 42 രാജ്യങ്ങളില്‍ നിന്നുള്ള 43,000-ത്തിലധികം ആളുകളുമായി അഭിമുഖം നടത്തിയതിനു ശേഷമാണ് ഇത്.

ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ആഗോള കത്തോലിക്കര്‍ക്ക് അഭിമാനിക്കാനുള്ള വകയും ഉണ്ടായിരുന്നു. ലോകത്തെ ഏറ്റവും ആരാധിക്കപ്പെടുന്ന പുരുഷന്മാരുടെ പട്ടികയില്‍ കത്തോലിക്കാ സഭയുടെ അധിപനായ ഫ്രാന്‍സിസ് പാപ്പായും ഉള്‍പ്പെട്ടിരിക്കുന്നു എന്നതാണത്. 20 പേരുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ് പാപ്പാ. ലിസ്റ്റ് പ്രാദേശികമായാണെങ്കില്‍ ഇറ്റലിയില്‍ ഏറ്റവും ആരാധിക്കപ്പെടുന്നത് ഫ്രാന്‍സിസ് പാപ്പായാണ്.

സ്ത്രീകളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്നത് മിഷേല്‍ ഒബാമയാണ്. ഓപ്ര വിന്‍ഫ്രി എന്ന ആര്‍ട്ടിസ്റ്റ് രണ്ടാം സ്ഥാനത്ത്. നടിയും ചലച്ചിത്ര സംവിധായകനും യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ അംബാസഡറുമായ ആഞ്ചലീന ജോളി ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാമതായി മാറി. എമ്മ വാട്‌സണ്‍, മലാല, ഹിലാരി ക്ലിന്റണ്‍ അല്ലെങ്കില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവരാണ് ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന 10 സ്ത്രീകളില്‍പ്പെട്ടവര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.