മൊറോക്കോയില്‍ ദുരിതം അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമൂഹം  

നോർത്ത് ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൊറോക്കോ. ഇവിടെ ക്രിസ്ത്യാനികൾ വളരെയധികം പീഡിപ്പിക്കപ്പെടുന്നു. 2012 -ലെ മൊറോക്കൻ ഭരണഘടന ആരാധന സ്വാതന്ത്ര്യത്തിന് ഉറപ്പുനൽകുന്നുവെങ്കിലും സ്ഥിതി ഇപ്പോഴും പഴയതുതന്നെ. ഇസ്ലാം മതത്തിലേക്കൊഴികെ മറ്റേതെങ്കിലും മതത്തിലേക്ക് ആരെങ്കിലും മാറിയാൽ ശിക്ഷ ഉറപ്പ്.

34.6 ദശലക്ഷം ജനസംഖ്യയുള്ള ഈ രാജ്യത്ത് നിന്നുള്ള ക്രിസ്ത്യാനികളുടെ എണ്ണം വെറും 8,000 മാത്രമാണ്. ഇസ്ലാം മതവും യഹൂദമതവും ഒഴികെയുള്ള മറ്റൊരു മതത്തെയും ഇവിടെ അധികാരികൾ അംഗീകരിക്കുന്നില്ല. മൊറോക്കോയിൽ രണ്ടു തരത്തിലുള്ള ക്രിസ്ത്യൻ സമൂഹങ്ങൾ ആണുള്ളത്. രാജ്യത്ത് ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന വിദേശികളും ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയ   മൊറോക്കോക്കാരും. ഇതിൽ വിദേശ ക്രിസ്ത്യാനികൾ മാത്രമാണ് അൽപമെങ്കിലും സ്വാതന്ത്ര്യം അനുഭവിക്കുന്നത്.

ഈ രാജ്യത്ത് 44 ഓളം പള്ളികളുണ്ട്. ഇവർ ഫ്രഞ്ചു അധീനതയിൽ ആയിരുന്നപ്പോൾ പണികഴിപ്പിച്ചവയാണ് ഈ പള്ളികൾ. എന്നാൽ ഇപ്പോൾ അവയിൽ മിക്കതും മീറ്റിംഗ് ഹാളുകളായും മുനിസിപ്പൽ ആസ്ഥാനമായും മാറി. പുതിയ പള്ളികൾ പണിയാൻ സർക്കാർ ഇപ്പോൾ അനുമതി നൽകുന്നുമില്ല. ഇവിടെയുള്ള ക്രിസ്ത്യാനികൾക്ക് പരസ്യമായി പ്രാർത്ഥിക്കാൻ അനുവാദമില്ല. അങ്ങനെ കണ്ടാൽ അവരിൽ മതപരിവർത്തനം ആരോപിക്കപ്പെടുന്നു. വിദേശ മിഷനറിമാർക്ക് മൊറോക്കോ ക്രിസ്ത്യാനികളെ അവരുടെ പള്ളികളിൽ സ്വീകരിക്കുവാനും സാധിക്കില്ല. ഓരോ ആഴ്ചയും ഗവൺമെന്റിൽ നിന്നും ഇവർക്ക് കർശനമായ നിർദ്ദേശങ്ങൾ ഉണ്ട്. അതുകൂടാതെ ഇവരെ സ്വീകരിച്ചാൽ മതപരിവർത്തനത്തിന് ഉത്തരവാദികൾ വിദേശ മിഷനറിമാർ ആയിരിക്കും.

മൊറോക്കൻ നിയമപ്രകാരം, മതപരിവർത്തനം നടത്തുകയോ മറ്റൊരു മതത്തിലേക്ക് മാറുകയോ ചെയ്യുന്നത് ആറുമാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആഴ്ചയിൽ മൂന്ന് തവണ വരെ അറസ്റ്റ് ചെയ്യപ്പെടുകയും പോലീസിൽ നിന്നും ഉപദ്രവം ഏൽക്കേണ്ടിവരുന്ന മൊറോക്കൻ ക്രിസ്ത്യാനികൾ ഉണ്ട്. അനധികൃതമായി ഇവിടെയുള്ള ക്രിസ്ത്യാനികൾ വളരെയധികം പീഡിപ്പിക്കപ്പെടുന്നു. എന്നാൽ, ലോകരാഷ്ട്രങ്ങളുടെ മുൻപിൽ മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു രാജ്യമായിട്ടാണ് മൊറോക്കോ അറിയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.