കൊളംബോയിൽ 80,000 -ത്തിലധികം ആളുകൾ ഇപ്പോഴും ഭവനരഹിതർ

ശ്രീലങ്കയിൽ, സ്വന്തമായി വീടില്ലാത്ത താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ പലപ്പോഴും വളരെ പരിതാപകരമായ അവസ്ഥയിലാണ് ജീവിക്കുന്നത്. കൊളംബോയിൽ മാത്രം 80,000 -ത്തിലധികം ആളുകൾ ഇപ്പോഴും ഭവനരഹിതരായി തുടരുന്നു.

ശ്രീലങ്കയിലെ ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിന് 40 വർഷങ്ങൾക്കു മുമ്പ് സ്ഥാപിതമായ ഓർഗനൈസേഷനാണ് നെഗോംബോ പീപ്പിൾസ് യുണൈറ്റഡ് ഓർഗനൈസേഷൻ. ഇവർ വർഷങ്ങളായി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കാനായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും സ്വന്തമായി ഒരു വീടില്ല. സർക്കാരിൽ നിന്ന് ഒരുതരത്തിലുള്ള സഹായവും ലഭിക്കുന്നില്ല.

ജാഫ്നയിലെ റൂറൽ ലേബർ സൊസൈറ്റിയുടെ പ്രസിഡന്റ് ഇമ്പനായകം പറയുന്നു: “800 കുടുംബങ്ങൾ ഇപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ടവർക്കായിട്ടുള്ള ക്യാമ്പുകളിൽ കഴിയുന്നു. പുനരധിവസിപ്പിക്കാൻ കാത്തിരിക്കുന്നത് 7,000 ആളുകളാണ്. അവരിൽ ചിലർ ഒന്നുകിൽ അഭയാർത്ഥി ക്യാമ്പുകളിലോ, ബന്ധുക്കളുടെ വീടുകളിലോ, വാടകക്കോ താമസിക്കുന്നു.”

കാങ്കേശൻതുറായ് തുറമുഖങ്ങൾ, പാലാലി വിമാനത്താവളം എന്നിവയുടെ വിപുലീകരണത്തിനായി സൈന്യം ഇപ്പോഴും തമിഴ് ഭൂമിയുടെ വലിയൊരു ഭാഗം തടഞ്ഞുവച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.