
ജനത്തിന്റെ അഭ്യർത്ഥന പ്രകാരം 25 -ലധികം രാജ്യങ്ങളിൽ ‘ദി ഡിവൈൻ മേഴ്സി’ ചിത്രം ഓൺലൈനിൽ കാണുവാൻ അവസരമൊരുക്കി. ഡിസംബർ 25 മുതൽ ഈ ചിത്രം ഓൺലൈനിൽ കാണാൻ കഴിയും. വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കിയ ചിത്രം ആണ് ‘ദി ഡിവൈൻ മേഴ്സി’.
ഈ ക്രിസ്മസ് മുതൽ സ്പെയിൻ, അർജന്റീന, ബെലീസ്, ബൊളീവിയ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ക്യൂബ, ഇക്വഡോർ, എൽ സാൽവഡോർ, ഗ്വാഡലൂപ്പ്, ഗ്വാട്ടിമാല, ഗയാന, ഹെയ്തി, ഹോണ്ടുറാസ്, മാർട്ടിനിക്, മെക്സിക്കോ, നിക്കരാഗ്വ, പനാമ, പരാഗ്വേ, പെറു, പ്യൂർട്ടോ റിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, സെന്റ്-ബാർത്തലെമി, സെന്റ് മാർട്ടിൻ, ഉറുഗ്വേ, വെനിസ്വേല എന്നിവിടങ്ങളിൽ ഈ ചിത്രം കാണാൻ കഴിയും.
അതുപോലെ തന്നെ ഡിസംബർ 25 മുതൽ ജനുവരി 6 വരെ ലഭിക്കുന്ന വരുമാനത്തിന്റെ 50% 2006 -ൽ ആരംഭിച്ച ക്ലോസുര ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയിലേക്കാണ് പോകുന്നത്. സ്പെയിനിലെ ആശ്രമങ്ങളെയും കോൺവെന്റുകളെയും സഹായിക്കുകയെന്നതാണ് ഈ സംഘടനയുടെ ദൗത്യം.