കത്തോലിക്കാ അഭയകേന്ദ്രത്തിൽ അത്ഭുതകരമായി കോവിഡിനെ അതിജീവിച്ച്‌ ഇരുന്നൂറിലധികം പേർ  

കത്തോലിക്കാ അഭയകേന്ദ്രത്തിൽ കോവിഡ് രോഗം ബാധിച്ചു അവശനിലയിലായ ഇരുന്നൂറിലധികം പേർ അത്ഭുതകരമായി സൗഖ്യം പ്രാപിച്ചു. പെറുവിലെ കോറിറ്റാസ് ലുറോൺ സെക്രട്ടറി ജനറൽ പി. ഒമർ സാഞ്ചസ് പോർട്ടിലോ ആണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ എല്ലാവരും ഈ സ്ഥാപനത്തിൽ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ശാരീരികമായ സൗഖ്യം എന്നതിലുപരി, മാനസികമായ സപ്പോർട്ടും നൽകിയതാണ് ഇത്രയും പേർ പെട്ടന്ന് തന്നെ രോഗവിമുക്തരാകാൻ കാരണമായി അദ്ദേഹം പറയുന്നത്. ഈ രോഗികളെ ശുശ്രൂഷിച്ച 17 അംഗ സംഘത്തിലാർക്കും രോഗം ബാധിച്ചില്ല. കാരണം, അവർ വേണ്ടവിധം മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ലീമയിൽ പാവപ്പെട്ട ആളുകൾക്കിടയിൽ ഭക്ഷണം വിതരണം ചെയ്യുവാനും ഇവർ ശ്രദ്ധിച്ചു വരുന്നു.

സാമൂഹികമായ അവബോധം വളർത്തുവാനും ഇവർ പരിശ്രമിക്കുന്നു. മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാനും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിക്കാനും സോളാർ പാനലുകൾ ഉപയോഗിക്കാനും ആളുകളെ പഠിപ്പിക്കുന്നു. കോവിഡ് രോഗികൾക്കായി ഡസൻ കണക്കിന് മെഡിക്കൽ ഓക്സിജൻ ബലൂണുകളും സംഭാവന ചെയ്തിട്ടുണ്ട്. സ്ത്രീകൾ സംരംഭകരാകാൻ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നു. ജോലിയില്ലാത്തതിനാൽ വീടുകളുടെ വാടക അടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി സ്ഥലം കണ്ടെത്തി കൊടുക്കുകയും ചെയ്യുന്നു ഈ സംഘടന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.