സ്ഥിരമായി ദൈവാലയത്തിൽ പോകുന്നവരുടെ മാനസിക ആരോഗ്യം മികച്ചതെന്ന് റിപ്പോർട്ട്

ആഴ്ചതോറും ദൈവാലയത്തിൽ എത്തുകയും വിശ്വാസപരമായ ആചാരങ്ങളിലും കൂദാശകളിലും സജീവമായി പങ്കെടുക്കുകയും ചെയ്യന്നവർക്ക് മികച്ച മാനസിക നിലവാരം പുലർത്താൻ കഴിയുന്നുണ്ടെന്ന് റിപ്പോർട്ട്. ഗാലുപ്പ് നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ആളുകൾക്ക് ഉണ്ടായിരുന്നതിനേക്കാൾ മോശമായ മാനസികനിലയാണ് അമേരിക്കൻ ജനതയിൽ ഇപ്പോൾ കണ്ടുവരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യുഎസിലെ മുതിർന്നവരിൽ എഴുപത്തിയാറ് ശതമാനം പേരും അവരുടെ മാനസികാരോഗ്യത്തെ ക്രിയാത്മകമായി വിലയിരുത്തുമ്പോൾ ഒൻപതു ശതമാനം ഇടിവാണ് റിപ്പോർട്ട് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ചും കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പലരും നിരാശയുടെ വക്കിലാണ്. എങ്കിലും പതിവായി ദൈവാലയത്തിൽ പോകുന്നവരും ആത്മീയമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വയ്ക്കുന്നവരും മാനസികമായ സമനിലയുടെ കാര്യത്തിലും ആരോഗ്യത്തിലും മികവ് പുലർത്തുന്നു.

പതിവായി ദൈവാലയ ശുശ്രൂഷകളിൽ പങ്കെടുക്കുന്നവരിൽ നാൽപത്തിയാറു ശതമാനം പേരും തങ്ങളുടെ മാനസികാരോഗ്യം 2020-ൽ കൂടുതൽ മെച്ചപ്പെട്ടെന്നു വെളിപ്പെടുത്തി. 2010-ൽ നടന്ന ഒരു പഠനം ആത്മീയകാര്യങ്ങളിൽ സജീവമായ സ്ത്രീകൾ മറ്റുള്ളവരേക്കാൾ കൂടുതൽ ശക്തരും മാനസികബലം ഉള്ളവരുമാണെന്ന് കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.