ദൈവദാസൻ ജോസഫ് പഞ്ഞിക്കാരന്റെ 70-ാമത്തെ ചരമവാർഷികം ആഘോഷിച്ചു 

61 വർഷം മാത്രം ജീവിച്ച് രണ്ട് പുരുഷായുസുകൊണ്ട്  ചെയ്തുതീർക്കാവുന്ന കാര്യങ്ങൾ നിർവ്വഹിച്ച പുണ്യ ശ്ലോകനാണ് ബിഷപ്പ് മാർ ജോസഫ് പഞ്ഞിക്കാരനെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. അദ്ദേഹത്തിന്റെ  എഴുപതാമത്തെ ചരമവാർഷികത്തോട് അനുബന്ധിച്ച് തങ്കളം ധർമഗിരി സെൻറ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യ കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കുലീനമായ കുടുംബ പശ്ചാത്തലവും നേടിയ ഉന്നത ബിരുദങ്ങളും നിസാരമായി പരിഗണിച്ച് സുവിശേഷവേലയ്ക്കായി ഇറങ്ങിത്തിരിച്ച വ്യക്തിയാണ് മാർ ജോസഫ് പഞ്ഞിക്കാരൻ. ആത്മരക്ഷയും പ്രവർത്തന നിരതമായ കാഴ്ചപ്പാടുകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി. ദൈവദാസൻ മാർ ജോസഫ് പഞ്ഞിക്കാരന്റെ നാമകരണ നടപടികൾ റോമിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും അതിന് എല്ലാവരുടെയും പ്രാർത്ഥനയും പിൻബലവും ഉണ്ടാകണമെന്നും ബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.