ഫ്രാൻസിസ് പാപ്പാ ഇറാഖിനെ ക്രിസ്തുവിലേക്ക് നയിക്കും: തീവ്രവാദികളിൽ നിന്നും മോചിപ്പിക്കപ്പെട്ട വൈദികൻ

ഫ്രാൻസിസ് പാപ്പാ ഇറാഖിലെ ക്രിസ്ത്യാനികളെ മാത്രമല്ല മുഴുവൻ ജനതകളെയും ക്രിസ്തുവിലേക്ക് നയിക്കുമെന്ന് സന്യാസ വൈദികനായ ഫാ. ജാക്വസ് മുറാദ്. 2015 -ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോകുകയും തടവിൽ പാർപ്പിച്ചതിനു ശേഷം രക്ഷപ്പെടുകയും ചെയ്ത വ്യക്തിയാണ് ഈ വൈദികൻ. യേശു ക്രൈസ്തവർക്ക് മാത്രമല്ല എല്ലാവർക്കുമുള്ളതാണെന്ന് ഫാ. മുറാദ് പറഞ്ഞു.

“പരിശുദ്ധ പിതാവ് യേശുവിന്റെ സ്നേഹം എല്ലാവരിലേക്കും എത്തിക്കുന്നു. അതിനാൽ ഏല്ലാവർക്കും ക്രിസ്തുവിനെ സ്നേഹിക്കുവാനും എല്ലാവരോടും അവന്റെ അളവില്ലാത്ത സ്നേഹത്തെ കുറിച്ച് പങ്കുവെയ്ക്കുവാനും സാധിക്കും. ഇറാഖിലെ ക്രൈസ്തവ സഹോദരങ്ങൾ യുദ്ധങ്ങൾക്കിടയിലും തങ്ങളുടെ ക്രൈസ്തവ വിശ്വാസം അസാധാരണമായ രീതിയിലാണ് ഏറ്റുപറഞ്ഞുകൊണ്ടിരിക്കുന്നത്.

പരിശുദ്ധ പിതാവിന്റെ യാത്രയ്ക്കായി നാം പ്രാർത്ഥിക്കണം. അവിടുത്തെ ക്രൈസ്തവർക്ക് മാത്രമായുള്ള യാത്രയല്ല പാപ്പാ നടത്തുന്നത്. മറിച്ച് മുഴുവൻ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രയാണിത്. പാപ്പയുടെ കൂടിക്കാഴ്ചയിൽ ഇതര സംഘടനാ നേതാക്കൾ ആത്മാർഥത പുലർത്തുവാനും നമുക്ക് പ്രാർത്ഥിക്കാം. ഒരു രാജ്യവും ജനങ്ങളും ആക്രമത്തിനും യുദ്ധത്തിനും വിധേയരാകുമ്പോൾ എല്ലാ മനുഷ്യരെയും സഹോദരൻമാരായി കാണുവാൻ സാധിക്കാത്തതിന്റെ പ്രശ്നങ്ങളാണിത്. ദൈവം ഇഷ്ടപ്പെടുന്നതിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നത് പിശാചിന്റെ പ്രവർത്തിയാണ്.” -ഫാ. മുറാദ്‌ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.