ഉത്ഥാനാനന്തര തിങ്കളാഴ്ചയെ മാലാഖയുടെ തിങ്കളാഴ്ച എന്ന് വിളിക്കുന്നതിന് കാരണം

ഉത്ഥാനാനന്തര തിങ്കളാഴ്ചയെ മാലാഖയുടെ തിങ്കളാഴ്ച എന്ന് വിളിക്കുന്നു. കാരണം യേശുവിന്റെ കല്ലറയിങ്കലെത്തിയ സ്ത്രീകളുമായുള്ള ദൈവദൂതന്റെ കൂടിക്കാഴ്ച അന്ന് നമ്മള്‍ ഓര്‍ക്കുന്നു (മത്തായി 28:1-15). അവരോട് ദൂതന്‍ പറയുന്നു: ”നിങ്ങള്‍ ക്രൂശിക്കപ്പെട്ട യേശുവിനെ അന്വേഷിക്കുന്നുവെന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല. ഉയിര്‍ത്തെഴുന്നേറ്റു ‘(മത്തായി 28:5-6).

‘അവന്‍ ഉയിര്‍ത്തെഴുന്നേറ്റു’ എന്ന പ്രയോഗം മാനുഷികമായ ശക്തിക്ക് അതീതമാണ്. ശവകുടീരത്തില്‍ പോയപ്പോള്‍, തുറന്നതും ശൂന്യവുമായ കല്ലറ കണ്ടെത്തിയ സ്ത്രീകള്‍ക്ക് പോലും ‘അവന്‍ ഉയിര്‍ത്തെഴുന്നേറ്റു’ എന്ന് പറയാന്‍ കഴിഞ്ഞില്ല, കല്ലറ ശൂന്യമായിരുന്നുവെന്ന് മാത്രം അവര്‍ പറയുന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റുവെങ്കില്‍ അത് പറയാന്‍ കഴിയുന്നത് സ്വര്‍ഗ്ഗീയ ദൂതന്റെ ശക്തിയാല്‍, ദൈവദത്തമായ അധികാരത്തോടെ, ഒരു മാലാഖയ്ക്ക് മാത്രമായിരുന്നു. ‘നീ ഒരു പുത്രനെ ഗര്‍ഭം ധരിക്കും അവന്‍ അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും’ (ലൂക്കാ 1:31) എന്ന് ഒരു മാലാഖയ്ക്ക് മറിയത്തോടു പറയാന്‍ സാധിച്ചതു പോലെയാണത്. അതുകൊണ്ടാണ് നമുക്കു പറയാന്‍ സാധിക്കുന്നത് മാലാഖയുടെ തിങ്കള്‍ എന്ന്. കാരണം ദൈവത്തിന്റെ ശക്തികൊണ്ടു മാത്രമെ ഒരു ദൈവദൂതന് പറയാന്‍ കഴിയൂ: ”യേശു ഉയിര്‍ത്തെഴുന്നേറ്റു”.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.