കോട്ടയം അതിരൂപതാ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്‌ടോബര്‍ 29-ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാനായ മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്‌ടോബര്‍ 29-ന് രാവിലെ 8.30-ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍. മെത്രാഭിഷേകത്തിനു മുമ്പുള്ള റമ്പാന്‍ പട്ടം ഒക്‌ടോബര്‍ 11 ഞായറാഴ്ച രാവിലെ 8.30-ന് റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നടത്തും.

ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മിമ്മികത്വം വഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.