മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗറുടെ മൃതസംസ്ക്കാരം ബുധനാഴ്ച

എമിരറ്റസ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ സഹോദരൻ മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗറുടെ മൃതസംസ്ക്കാരം എട്ടാം തീയതി ബുധനാഴ്ച റീഗൻസ്ബർഗിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മോണ്‍. ജോര്‍ജ്ജ് ഈ മാസം ഒന്നാം തീയതി ആയിരുന്നു മരണമടഞ്ഞത്.

ജര്‍മ്മനിയില്‍ റീഗന്‍സ്ബെര്‍ഗിലെ ആശുപത്രിയില്‍വെച്ചാണ് അദ്ദേഹം മരണമടഞ്ഞത്. സഹോദരനായ ബെനഡിക്ട് പതിനാറാമൻ പാപ്പ ജൂണ്‍ 16 -ന് ആശുപത്രിയിലെത്തി മോണ്‍. ജോര്‍ജ്ജിനെ സന്ദര്‍ശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.